എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള

Schoolwiki സംരംഭത്തിൽ നിന്ന്
എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള
വിലാസം
അമരവിള

എൽ.എം.എസ് എച്ച.എസ്.എസ് അമരവിള
,
695122
സ്ഥാപിതം01 - 06 - 1826
വിവരങ്ങൾ
ഫോൺ04712224431
ഇമെയിൽamarlms@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്[[44070]] (44070 സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[തിരൂവനന്തപുരം]]
വിദ്യാഭ്യാസ ജില്ല[[ഡിഇഒ നെയ്യാറ്റിൻകര | നെയ്യാറ്റിൻകര]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ
പ്രധാന അദ്ധ്യാപകൻഷീബഷെറിൻ.എം.എസ്
അവസാനം തിരുത്തിയത്
23-04-2020Amaravila

[[Category:നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:തിരൂവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category:44070]] [[Category:1826ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


                                                              ചരിത്രം
            

തെക്കൻ കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി 1826-ൽ നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ കുന്നുകളാൽ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തിൽ നിന്നും 21കിലോമീറ്റർ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള സി.എസി.ഐ ഇടവക സ്ഥിതിചെയ്യുന്നത്.ഈ ഇടവകയുടെ കീഴിൽ 1862-ൽ മിഷണറിമാർ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്നവിദ്യാലയമാണ് നഗരാതിർത്തിയിലെ ഏറ്റവും പഴക്കം ചെന്ന എൽ.എം.എസ് എൽ.പി.എസ് സ്കൂൾ.1946 ജൂൺ 23 ന് പുതിയ മിഡിൽ സ്കൂൾ കെട്ടിടത്തിന്റെ പണികൾ ആരംഭിച്ചു. പ്രൈമറി സ്കൂളുകൾ (പെൺപള്ളിക്കൂടവും ആൺപള്ളിക്കൂടവും) സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോൾ സഭ ഇതിനെ ശക്തമായി എതിർക്കുകയും ചെയ്തു.നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡിൽ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടികൾ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയിൽ അംഗീകരിച്ച ഈ നാളുകളിൽ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്.മിഡിൽ സ്കളിൽ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷൻ കുറവ് ചെയ്യരുതെന്നും, തേർഡ് ഫോറത്തിൽ(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷൻ കൂടി അനുവദിക്കണമെന്നും എഡ്യൂക്കേഷൻ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ സഭാജനങ്ങളുടെ വിദ്യാഭ്യാസഉന്നമനത്തിന് അതീവശ്രദ്ധ സഭയിൽ കൂടി ലഭിച്ചു.1950 ഏപ്രിൽ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേർഡ് ഫേറത്തിൽ ഒരു ഡിവിഷൻ കൂടി വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങൾ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.1978 ൽ ഹൈസ്കൂൾ ആയി ഉയർത്തുവാൻ വേണ്ട ചർച്ചകൾ തുടങ്ങി. വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്താൻ 25-2-1978 ൽ ചേർന്ന തിരുസഭായോഗം തീരുമാനം എടുക്കുകയും സഭാ കമ്മിറ്റി നിരന്തരമായി മഹായിടവക ഗവൺമെന്റ് തലത്തിൽ നിരന്തര പരിശ്രമം നടത്തിയതിന്റെ ഫലമായി 1978-79 ൽ അധ്യായന വർഷത്തിൽ പുല്ലാമല ഹൈസ്കൂൾ‌ ഫോർബോയ്സ് ഉയർത്തപ്പെട്ടു.നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി- ക്കായി ഇവ ഒന്നാക്കിയുള്ള ഉത്തരവ് നിദ്യാഭ്യാസവകുപ്പിൽ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂൾ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ൽ ഗവൺമെന്റിൽ നിർദ്ദേശം സമർപ്പിച്ചു. 1985 ജൂൺ മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാപനം നിലവിൽ വന്നു.പ്രീ ഡിഗ്രീ കോഴ്സുകൾ കോളേജുകളിൽ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേർന്ന് ഹയർ സെക്കന്ററി ആയി ഉയർത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചപ്പോൾ 4-5- 1997 ൽ സർക്കാറിൽ നമ്മുടെ സ്കൂളും ഹയർ സെ- ക്കന്ററി ആയി ഉയർത്താൻ വേണ്ട അപേക്ഷ സമർപ്പിച്ചു.തുടർന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മഹായിടവകയോട് അഭ്യർത്ഥിച്ചു. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി.സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചു.കാലാകാലങ്ങളിൽ സഭയ്ക്കുനേതൃത്ത്വം നൽകുന്ന വൈദീകർ,സഭാകമ്മിറ്റി,ശക്തമായ പി.റ്റി.എ,നാട്ടുകാർ,ര-ക്ഷിതാക്കൾ ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കകൂളിനെ ഇന്നുകാണുന്ന വളർച്ചയുടെ പാതയിൽ എത്തിച്ചു.ഇന്ന് 1300 ൽ പരം വിദ്യാർത്ഥികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നു.നെയ്യാറ്റിൻകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുവാൻ തക്കവണ്ണം ദൈവം ഈ വിദ്യാലയത്തെ ഉയർത്തി. തികഞ്ഞ അച്ചടക്കം, വിവര സാങ്കേതിക രീതിയിലെ പഠനം, ഇവയെല്ലാംഈ സ്ഥാപനത്തെ മുൻനിരയിലെത്തിക്കാൻ സഹായിച്ചു.ഓരോനാളും ഉന്നതിയിലേക്കു എത്തുവാൻ സഹായിച്ചു കൊണ്ടിരിക്കുന്ന ദൈവത്തിന് നന്ദി അർപ്പിച്ചു കൊള്ളുന്നു.


                                                            പ്രവേശനോത്സവം 2017 -18
                      


                                            സ്വാതന്ത്രദിന ആഘോഷങ്ങൾ  2017 -18
                                                ഓണാഘോഷം  2017 -18

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്

SCOUT

71 മത്തെ നെയ്യാറ്റിൻകര സ്കൗട്ട്,ഗൈഡ്,എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിളയൂണിറ്റ് ലീഡർ - സ്കൗട്ട് മാസ്റ്റർ- എ.ജോൺ. യൂണിറ്റ് ചെയർ പേഴ്സൺ- സുജയ ജസ്റ്റ്‌സ് (എച്ച്.എം)യൂണിറ്റിൽ മുപ്പത്തിരണ്ടു സ്കൗട്ടുകൾ ഉണ്ട്.രണ്ടു സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റ് എഴുതിയിരിക്കുന്നു.നാല് സ്കൗട്ടുകൾ രാഷ്ട്രപതി ടെസ്റ്റിന് തയ്യാറാകുന്നു.എട്ട് സ്കൗട്ടുകൾ രാജ്യപുരസ്കാർ ടെസ്റ്റിന് തയ്യാറെടുക്കുന്നു. പന്ത്രണ്ടു സ്കൗട്ടുകൾ ദ്വിതീയ സോപാൻ ടെസ്റ്റിനും തൃതീയ സോപാൻ ടെസ്റ്റിനും തയ്യാറെടുക്കുന്നു.സ്കൂളിൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനവും മാർച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയർത്തുകയും ചെയ്‌തു.സ്കൂൾ യൂത്ത് ഫെസ്റ്റിവലിനും, സുകൂൾ ഡ്രൈ ഡേക്കും വോളന്റിയേഴ്സായി സ്കൗട്ടുകൾ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി നടത്തിയ റാലിയിൽ സ്കൗട്ട് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവർനൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതൽ നെയ്യാർഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ് 29-12-2016 മുതൽ 31-12-2016 വരെ നടത്തുകയുണ്ടായി.

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തിൽ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവർത്തനങ്ങൾ വാനാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂൺ 19 ആം തിയതി മുതൽ ഒരാഴ്ച വരെ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.20-6-2016 തിങ്കളാഴ്ച നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവർകൾ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദർശനം,ഒരു മണിക്കൂർ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കൽ,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക്വിതരണം എന്നീ പ്രവർത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ പ്രദർശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയുംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ ചുമരുകളിൽ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളിൽ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ-ഹിത്യാഭിരുചി വളർത്തിയെടുക്കാനുതകുന്ന വിധത്തിൽ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടൻ പാട്ടുകൾ,കവിതാ പാരായണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭാഷാധ്യാപകർ ഈ ക്ലാസുകൾക്ക് നേതൃ- ത്ത്വം നൽകിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആർ.സി തലമത്സരത്തിൽ പങ്കെടുപ്പിച്ചു.വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ കന്യാകുമാരി കേന്ദ്രമാക്കി ഒരുവിനോദയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ്വള്ളച്ചാട്ടം, മുട്ടിടിച്ചാം പാറ, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, ബുദ്ധക്ഷേത്രം, കന്യാകുമാരി എന്നീ സ്ഥലങ്ങൾ സന്തർശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാർത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.വിദ്യാർത്ഥികൾക്ക് കണ്ണിന് കുളിർമ്മയും കരളിന് സന്തോഷവും പകർന്നു നൽകുന്ന ഒന്നായിരുന്നു ഈ വിനോദയാത്ര. വിദ്യാരംഗം ക്ലബിൽ മത്സരം നടത്തി തദവസരത്തിൽ സമ്മാനം നൽകിവരുന്നു.

സ്പോർട്സ്

SPORTS DAY MEET
SPORTS DAY MEET

സ്കൂൾ സ്പോർട്സ് മീറ്റ് എല്ലാവർഷം പോലെ വളരെ ഭംഗിയായി നടത്തി.മുൻസിപ്പൽ പേഴ്സൺ ഡബ്ലിയു.ആർ ഹീബ ഉൽഘാടനം നടത്തി . ഡിസ്ട്രിക്ട് ചെയർമാൻ അദ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് സുജയ ജുസ്റ്റ്‌സ് അതിഥികൾക്ക് സ്വാഗതം നൽകി .തുടർന്ന് വിവിധ ഹൗസിലെ കുട്ടികൾ മനോഹരമായ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി അതിഥികൾക്ക് കൃതജത രേഖപ്പെടുത്തി. തുടർന്ന സ്പോർട്സ് മത്സരങ്ങൾ തുടങ്ങുകയുംചെയ്തു.

ഗാന്ധി ദർശൻ

GANDHI DARSHAN ACTIVITY
HELP FOR POOR

സത്യവും അഹിംസയും ഹൃദയനാളമാക്കിയ കർമ്മധീരനായ ഗാന്ധിജിയുടെ ദർശനങ്ങൾ വിദ്യാർത്ഥികൾക്കു പകർന്നു കൊടുക്കുകയെന്നതാണല്ലോ സ്കൂൾതല ഗാന്ധിദർശൻ ക്ലബുകളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ- യാണ് 2016-17 അധ്യയന വർഷത്തിൽ ഹൈസ്കൂൾ യു. പി തല ഗാന്ധിദർശൻ ക്ലബുകൾ 2016 ജൂൺ 27 ന് നമ്മുടെ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഹെഡ്മിസ്ട്രസ് സുജയ ജസ്റ്റസ് ഉത്ഘാടനം ചെയ്ത ക്ലബിൽ 100 ഹൈസ്കൂൾ വിദ്യാർത്ഥികളും 50 യു. പി വിദ്യാർത്ഥികളും ഉൾപ്പെട്ടിരിക്കുന്നു. ഈ അധ്യയന വർഷം നടപ്പിലാ- ക്കിയ കർമ്മപദ്ധതികൾ: 1.ശുചീകരണ പ്രവർത്തനങ്ങൾ 2.പ്ലാസ്റ്റിക്ക് നിർമാർജ്ജനം 3.മദ്യം മയക്കുമരുന്ന് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം 4.ജൈവ പച്ചക്കറിത്തോട്ടം 5.ലോഷൻ നിർമ്മാണം 6.ഗാന്ധിയൻ ആദർശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രസംഗം,ക്വിസ്,കഥാ-കവിതാരചന,ചിത്രരചന. ഹൈസ്കൂൾ വിദ്യാർത്ഥികളെ പത്ത് കുട്ടികളടങ്ങിയ പത്തു ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രത്യേക പ്രവർത്തന മണ്ഡലവും നൽകി. യു.പി യിലെ വിദ്യാർത്ഥികളെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഒരു ലീഡറും ഒരു പ്രവർത്തന മേഘലയം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ സുധർമ്മ ടീച്ച- റും യു പി വിഭാഗത്തിൽ ആൻമോൾ ടീച്ചറുമാണ് കൺവീനർമാർ. എല്ലാ വെള്ളിയാഴ്ച്ചയും ഒരു മണിമുതൽ 1.45 വരെയാണ് ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനം. ഓരോ ആഴ്ചയും കുട്ടികളുടെ മേൽനോട്ടത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട് കലാസൃഷ്ട്ടികൾ അവതരിപ്പിക്കുകയും ഓരോ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു. എന്റെ സത്രാന്വേഷണ പരീക്ഷകൾ എന്ന പുസ്തകത്തിന്റെ ഒരു ഭാഗം കുട്ടികൾ വായിക്കും. ഗാന്ധിയൻ അസംബ്ലിയിൽ സർമത പ്രാർ- ത്ഥനയും ദേശഭക്തിഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു. ബി.ആർ.സി യിൽ വച്ചു നടത്തിയ ഉപജില്ലാതലക- ലോത്സവത്തിൽ നമ്മുടെ വിദ്യാർത്ഥികൾ അന്നത നിലവാരം പുലർത്തി. ഒക്ടോബർ 2 ന് സ്കൂളും പരിസരവും ‌ടോയിലറ്റുകളും ശുചീകരിച്ചു. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഗാന്ധിയൻ ആദർശങ്ങൾ ഉൾകൊള്ളുന്ന ഒരു പുത്തൻ തലമുറയെ വാർത്തെടുക്കാൻ നമ്മുടെ സ്കൂളിലെ ഗാന്ധിദർശൻ ക്ലബിന് കഴിയുന്നു.

ഗണിത ക്ലബ്

2015-16 ലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ജൂൺ മാസത്തിൽ നടത്തി. ഒന്നിടവിട്ട വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് 10 E ക്ലാസിൽ വച്ചാണ്ക്ലബ്നടത്തപ്പെടുന്നത്.ക്ലബിലെ അംഗങ്ങൾ സബ്ജില്ലാ ഗണിതശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു.25 അംഗങ്ങൾ അടങ്ങുന്നതാണ് ഈ ക്ലബ്.

സയൻസ് ക്ലബ്

SCIENCE PROJECT
SCIENCE PROJECT

അധ്യയന വർഷത്തെ സയൻസ് ക്ലബിന്റെ പ്രവർത്തനോത്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ 5-ആം തിയതി ഹെഡ്മിസ്ട്രസ്ശ്രീമതി സുജയ ജസ്റ്റസ് നിർവഹിക്കുകയുണ്ടായി. അന്താരാഷ്ട്ര മണ്ണുവർഷത്തിന്റെ ഭാഗമായിമണ്ണു സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയുംചെയ്തു.സ്കൂളിൽ ഒരു ഔഷധ സസ്യത്തോട്ടം നിർമ്മിച്ചു.ക്ലബ് മീറ്റിംഗുകളിൽ വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം നൽകുകയും വിവിധ പരീക്ഷണങ്ങ-ൾ ചെയ്യുകയും സയൻസ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു.സയൻസ് മേള-യുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ ക്ലബംഗങ്ങൾ പങ്കെടുത്തു2016-17- ലേ നേട്ടങ്ങൾ 2016-17 ലെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ 2016-2017 ലെ സബ്ജില്ലാ ശാസ്ത്രമേളയിൽ

ഐ.റ്റി ക്ലബ്

IT മൾട്ടി മീഡിയ പ്രസന്റേഷന് ഒന്നാം സമ്മാനവും വെബ് ഡിസൈനിംഗിന് രണ്ടാം സമ്മാനവും ഡിജിറ്റൽപെയിന്റിംഗിന് മൂന്നാം സമ്മാനവും ഹൈസ്കൂൾ തലത്തിൽ ലഭിക്കുകയുണ്ടായി. UP തലത്തിൽ ഡിജിറ്റൽ പെയിന്റിംഗിന് രണ്ടാം സമ്മാനവുംമലയാളം ടൈപ്പിംഗിന് രണ്ടാം സമ്മാനവും ലഭിച്ചു. UP തലത്തിലും ഹൈസ്കൂൾ തലത്തിലും ഓവർ ഓൾ ഒന്നാം സമ്മാനം നേടാൻ സാധിച്ചു.

പ്രവർത്തി പരിചയ മേള

പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള വസ്തുക്കളുടെ നിർമാണത്തിന് സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും പത്താം ക്ലാസിലെ ആര്യ.എസ്.എസ് എന്ന കുട്ടി സമ്മാനത്തിന് അർഹയായി. നമ്മുടെ സ്കൂളിലെ യു.പി.എസ്.എ അധ്യാപകനായ ലാൽകുമാർ സാറിന് സബ് ജില്ലാ തലത്തി ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു

ഇക്കോ ക്ലബ്

ECO CLUB ACTIVITIES
ECO CLUB ACTIVITIES
ECO CLUB ACTIVITIES
GARDENING
VEGETABLE GARDEN

2016-17 അദ്യായന വർഷത്തെ എക്കോ ക്ലബിന്റെ പ്രവർത്തനങ്ങൾ2016 ജൂൺ 5 പരിസ്ഥിദിനം,ജൂൺ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയിൽ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നൽകി.10 ‍ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞചൊല്ലികൊടുത്തു.സ്കൂൾ വളപ്പിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്ശ്രീ രാജ,പി.റ്റി.എ കമ്മിറ്റി അംഗങ്ങൾ എന്നിവരും വൃക്ഷത്തെ നട്ടു.സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന, കവിതാ രചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി,സമ്മാനങ്ങൾ നൽകി.പരിസ്ഥിതി ക്വിസ്നടത്തി.സ്കൂളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി.വെണ്ടപ്പയർ,ചതുരപ്പയർ എനിനവ നട്ടുണ്ടാക്കി.ജുലായ് 17 കർഷകദിനം ആഘോഷിച്ചു.സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു. വിദ്യാർത്ഥികൾ അവരുടെ പച്ചക്കറിത്തോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മറ്റു കൃഷിവിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രദർശനം സംഘ ടിപ്പിച്ചു.9-12-2016-ൽ കോട്ടൂർ വനം,കാപ്പുകാട് ആനവളർത്തൽ കേന്ദ്രം,നെയ്യാർ ഡാം എന്നിവ കേന്ദ്രമാക്കി ഒരുപഠനയാത്ര നടത്തി.63 വിദ്യാർത്ഥികളും, അഞ്ച് അദ്യാപകരും പങ്കെടുത്തു. പട്ടം ശാസ്ത്രഭവനിൽ വച്ച് സംഘടിപ്പിച്ച ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രോജക്ട് മത്സരത്തിൽ അഞ്ചു വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.45 ഓളം സ്കൂളുകൾ പങ്കെടുത്തിരുന്നു. ഊർജ്ജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് മണ്ണന്തല ഗവൺമെന്റ് സ്കൂളിൽ വച്ച് നടത്തിയ പ്രോജക്ട്,കാർട്ടൂൺ,പെയിന്റിംഗ് ,ഉപന്യാസരചന എന്നീ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.

ഹെൽത്ത് ക്ലബ്

ലോകഹൃദയദിനം,ലോകപ്രമേഹദിനം,എയ്ഡ്സ്ദിനം,രക്തദാനദിനം എന്നീ ദിനങ്ങൾ സമുചിതമായി ആഘോഷിച്ചു. ക്വിസ് മത്സരം സംഘടിപ്പിച്ചു.കെ.എം.എ സംഘടിപ്പിച്ച ആരോഗ്യക്വിസ്, ആരോഗ്യതാരകം ക്വിസ്എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു.ധാരാളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവ്കാട്ടി

മാനേജ്മെന്റ്

കോർപ്പറേറ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രിൻസിപ്പൽ - ലൈല
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ- സുജയജസ്റ്റസ്

മറ്റുനേട്ടങ്ങൾ

CHILDREN'S DAY RALLY UP SECTION FIRST PLACE

വഴികാട്ടി

* നെയ്യാറ്റിൻകരയിൽനിന്നും 1.5 കി.മി.തെക്കുഭാഗത്തായി NH 17 ന് കരയിലായി അമരവിള CSI തർചർച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദിയൻകുളങ്ങരനിന്നും 3 കി.മി. വടക്കോട്ട് {{#multimaps:8.3881608,77.1000042| width=800px | zoom=16 }}