എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മുക്തി

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) (→‎മുക്തി - വിവിധ പരിപാടികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുക്തി

ലഹരി ആഗോള വിപത്തായി മാറുമ്പോൾ സംസ്ഥാന സർക്കാരിനും നല്ല പാഠത്തിനുമൊപ്പം എൽ എം എസ് യു പി എസ് പേരിമ്പകോണം സ്കൂളും ഒരു ചുവട് മുന്നേ.! സ്കൂളിന്റെ ഈ വർഷത്തെ പ്രവർത്തനമായിരുന്നു

"മയങ്ങാതെ കാക്കാം" എന്ന് പേരിലിട്ടിരിക്കുന്ന ലഹരിവിമുക്ത യജ്ഞം. ജീവിതമാണ് ലഹരി എന്ന ആശയം പൊതുജനങ്ങളിലെത്തിക്കാൻ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറായി ആയി. കുറുവാട് കേന്ദ്രമാക്കി അവതരിപ്പിച്ച ഫ്ലാഷ് മോബ്, ലഹരിയുടെ ദൂഷ്യഫലങ്ങൾ വിളിച്ചോതുന്ന സ്കിറ്റുകൾ എന്നിവ അവതരിപ്പിക്കുകയുണ്ടായി. പാറശ്ശാല ബി പി ഒ ശ്രീ കൃഷ്ണകുമാർ സാർ, ട്രെയിനർ ശ്രീ അജികുമാർ സാർ, ശ്രീ മൻസൂർ സാർ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികൾ എഴുതി തയ്യാറാക്കിയ അവബോധ കുറിപ്പുകൾ ആ പ്രദേശത്തുടനീളം കുട്ടികൾ തന്നെ വിതരണം ചെയ്ത് ബോധവൽക്കരണം നടത്തി. അവിടെ കൂടിയ ജനങ്ങളെ  വിസ്മയിപ്പിച്ചുകൊണ്ട് "വേണ്ട ലഹരി" എന്ന പ്രതിജ്ഞയോടു കൂടിയാണ് ബോധവൽക്കരണ പ്രവർത്തനം സമാപിച്ചത്. തുടർന്ന് സ്കൂളിൽ നടന്ന ബോധവൽക്കരണ സെമിനാറിൽ ഐ സി ടി യുടെ സഹായത്തോടെ  ലഹരിമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിൽ നിന്ന് എങ്ങനെ മുക്തി നേടാം  എന്നീ വിഷയങ്ങളെ ആസ്പദമാക്കി എക്സൈസ് പോലീസ് ഓഫീസർ ശ്രീമതി നിഷ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

തുടർപ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു ചോദ്യാവലി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കുകയും വിവരശേഖരണത്തിനായി വീടുകളിൽ എത്തിക്കുകയും ചെയ്തു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വീടുകളെ ലഹരിവിരുദ്ധമാക്കി കൊണ്ടുള്ള "മയങ്ങാതെ കാക്കാം" എന്ന തലക്കെട്ടോടു കൂടിയ സ്റ്റിക്കർ കുട്ടികളുടെ വീടുകളിൽ ഒട്ടിക്കുകയുണ്ടായി.

മുക്തി - വിവിധ പരിപാടികൾ