"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==



17:14, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടോടി വിജ്ഞാനകോശം

കൃഷിയിലെ നാട്ടറിവ്

1.തെങ്ങിന്റെ കൂമ്പോല മഞ്ഞളിച്ച് ഊരിപ്പോരുന്നുണ്ടെങ്കിൽ രോഗം കൂമ്പുചീയലാണെന്ന് ഉറപ്പിക്കാം. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായംകുറഞ്ഞ തെങ്ങുകളിൽ പ്രത്യേകിച്ചും മഴക്കാലത്ത് രോഗം കൂടുതലായി കാണുന്നു.

2. തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

3. കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

4. മോസ് (കല്ലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായൽ) ശേഖരിച്ച് വയലിൽ ഇടുക. നെല്ലിനു വിളവു കൂടും.ബ്ലൂഗ്രീൻ ആൽഗ ശേഖരിച്ച് ഒരു പ്രദേശത്ത് വളർത്തി പാടത്തേക്കു തുറന്നു വിടുക. പുറത്തേക്കിറങ്ങിപ്പോകാതിരിക്കാൻ വെള്ളം തുറന്നുവിടുന്ന സ്ഥലത്തു വില വയ്ക്കുക. ഹെക്ടറിന് 30 കി.ഗ്രാം നൈട്രജൻ വലിച്ചെടുത്തു നെല്ലിനു നൽകും.