എൻ എം എച്ച എസ് കരിയംപ്ലാവ് സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
23:57, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37016 (സംവാദം | സംഭാവനകൾ) ('സ്കൂളിൽ 'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിൽ 'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി. സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ മനോജ് എൻ ജെ നിർവഹിച്ചു. യോഗത്തിൽ ഹെഡ്മിസ്ട്രസ് അനിമോൾ എം കുഞ്ഞ്കുഞ്ഞ് സ്റ്റാഫംഗങ്ങൾ പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു