എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായംകുളം ആലപ്പുഴ ജില്ലയിലെ പ്രമുഖവും പുരാതനവുമായ ഒരു പട്ടണമാണ് കായംകുളം. ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്.എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു . കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശസ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്. കായംകുളം രാജാവിന് ധാരാളം പടയാളികളെയും പടത്തലവൻമാരെയും സംഭാവന ചെയ്ത തറവാട്.ശ്രീ നാരായണ ഗുരു വിദ്യാഭ്യാസം, ചെയ്യുവാൻ താമസിച്ച തറവാട്.

കൃഷ്ണപുരം കൊട്ടാരം

കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് കൃഷ്ണപുരം കൊട്ടാരം. ദേശീയപാത 47-ൽ കായംകുളത്തുനിന്നും ഓച്ചിറയിലേക്ക് പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ വേലുത്തമ്പി ദളവയുടെ വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി(കരുനാഗപ്പള്ളി)യും, വടക്ക് ത്രിക്കുന്നപ്പുഴയും, കിഴക്ക് പന്തളംദേശവഴിയും, പടിഞ്ഞാറ് അറബിക്കടലും ആയിരുന്നു അതിർത്തി. ഓടനാട് എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം. ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ. കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷം ചുവർചിത്രം ഏറെ പ്രശസ്തമാണ്