എൻ ആർ പി എം എച്ച് എസ് എസ് കായംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
17:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GirijaLal (സംവാദം | സംഭാവനകൾ)
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
വിലാസം
കായംകുളം

കായംകുളം പി.ഒ,
കായംകുളം
,
690502
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ04792430418
ഇമെയിൽnrpmhsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്36053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആർ. ഗീത
പ്രധാന അദ്ധ്യാപകൻമായ.റ്റി
അവസാനം തിരുത്തിയത്
14-04-2020GirijaLal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




            കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം

മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്.1.ഈ സ്കുളിന്റ സ്ഥാപ കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്

ചരിത്രം

  കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം

മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്. 1962 ജൂൺ മാസം 4-ാം തിയ്യതി പ്രവർത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്.1962ൽ 254 കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകി.1964ൽ U.P.S. പ്രവർത്തനം ആരംഭിച്ചു. 2000 ജൂലൈയിൽ ഈ സ്കൂൾ ഹയർ സെക്കന്റെറിയായി സ്കുളിൽ സേവനം അനുഷ്ഠിച്ച ആർ.ഗീത ടീച്ചർ പ്രിൻസിപ്പാളായി ചുമതലയേറ്റു

ഭൗതികസൗകര്യങ്ങൾ

രണ്ട് കമ്പ്യുട്ടർ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയർ സെക്കന്ററി പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബിൽഡിംഗ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തന്പ‍കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവർത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെർ പ്രവർത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിർമ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവർത്തിപരിചയമേളയിൽ ഓവർറോൾ ചാംപ്യൻഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി

     ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ൽ സ്റ്റേറ്റിൽ പ്രവർത്തിപരിചയ   	മേളയിൽ 16 സമ്മാനം നേടുകയുണ്ടായി 2007-2008ൽ സ്കൗട്ട് & 	ഗൈഡിന്റെ അഭിമുഖ്യത്തിൽ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് 	രണ്ട് സ്കൗട്ടുകൾ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തിൽ ട്രെയ്നേഴ്സായി 	പ്രവർത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവർത്തിപരിചയമേള,കലോത്സവം 	തുടങ്ങിയവയിൽ സ്റ്റേറ്റിൽ  പങ്കെടുത്ത കുട്ടികൾ ഗ്രേസ്സ് മാർഗ്ഗിന് അർഹരായി. 	കാർഗിൽയുദ്ധസമയത്ത് സൈന്യത്തിന്പിൻതുണയുമായ്സാപ്പത്തികസഹായ

ത്തിനായി ആദ്യം മുൻകൈ എടുത്ത സ്കുളുകളിൽഒന്നാണ് എൻ.ആർപി.എം.എച്ച്.എസ്സ്.എസ്സ്.

മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താൻസാറിന്റെ നേതൃത്വത്തിൽ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രൻ സാറിന്റെ പാഠകവും ബാലസാഹിത്യകാരൻമ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തിൽ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,നെയ്യാർ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണൽ പാർക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടൽവന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.

കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പെൺകുട്ടികൾ മുൻപന്തിയിലാണ്ഈസ്കുളിൽ.ക്ലാസ്സ്ലീഡർമ്മാരിൽ50%മുകളിൽപെൺകുട്ടി കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടം നിർമ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെർക്കാനുള്ള ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.

സാമൂഹ്യ മേഖല

  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ മുതലായവ സ്പോൺസർ മുഖേന സംഘടിപ്പിക്കൽ.
  • ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ സ്പോൺസർ മുഖന സംഘടിപ്പിക്കൽ .
  • വിവിധ ബോധവൽക്കരണ ക്ലാസുകൾ
  • സ്കൂൾ പരിസര ശൂചീകരണം .
  • സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം നടത്തി ബോധവൽക്കരണം .
  • പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ ബഹുജന പങ്കാളിത്തോടെ നടപ്പാക്കൽ .
  • ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവനം സന്ദർശിച്ച് ക്ലാസ് കൊടുക്കുന്ന പ്രവർത്തനം
  • രോഗികൾക്ക് ചികിത്സാ സഹായം
  • രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസുകൾ
  • രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരത പരിപാടി

മാനേജ്മെന്റ്

എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കായംകുളം

സ്ഥാപിതം : 04-06-1962 സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള

മാനേജർമാർ

*ശ്രീ.കെ.ജി.മാധവൻ പിള്ള : 04-06-1962 to 12-02-1987
*ശ്രീമതി.എൽ.ശാരദാമ്മ : 13-02-1987 to 22-03-2015


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

04-06-1962 to 31-03-1977 ശ്രീ.രാഘവൻ നായർ
01-04-1977 to 31-03-1984 ശ്രീ.എൻ.മാധവൻ പിള്ള
01-04-1984 to 31-03-1989 ശ്രീ.വി.അയ്യപ്പൻ പിള്ള
01-04-1989 to 31-03-1994 ശ്രീ.എൻ.ഗോപാലകൃഷ്ണപിള്ള
01-04-1994 to 31-03-1997 ശ്രീ.പി. ജി. ഉണ്ണികൃഷ്ണപിള്ള
01-04-1997 to 30-04-2000 ശ്രീ.എം.മധ‍ുസ‍ൂദനൻ
01-05-2000 to 31-05-2002 ശ്രീമതി.ഡി.സുകുമാരിഅമ്മ
01-06-2002 to 31-03-2005 ശ്രീമതി.ലീലാമ്മ
01-04-2005 to 31-03-2007 ശ്രീമതി.കെ.എൻ.സുമതിക്കുട്ടിയമ്മ
01-04-2007 to 30-04-2007 ശ്രീ.ഡി.ഗോപാലകൃഷ്ണപിള്ള
01-05-2007 to 31-05-2010 ശ്രീമതി.നിർമ്മലാ ദേവി
01-06-2010 to 31-03-2013 ശ്രീമതി.എലിസബത്ത് ചാക്കോ
01-04-2013 to.................. ശ്രീമതി. മായ. റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജസ്റ്റിസ് കെ.ഹരിലാൽ( കേരളാ ഹൈക്കോടതി)
  • ജില്ലാ ജഡ്ജി കെ. നടരാജൻ
  • ചിത്തിരതിരുനാൾ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ശ്രീ മഹാദേവൻപിള്ള
  • എം.എസ്.എം.കോളേജിലെ പരമേശ്വരൻ പിള്ള
  • ആലപ്പുഴ എസ്സ്.ഡി.കോളേജിലെ ഡോ: ഉണ്ണികൃഷ്ണൻ.
  • സ‍ുനിൽ കണ്ടല്ല‍ൂർ (Wax Model Sculpture)
  • എസ്.മിഥ‍ുൻ (Cricketer, Kerala Cricket Association)
  • കണ്ടല്ല‍ൂർ അജേഷ് (Sculpture)

നേട്ടങ്ങൾ /മികവുകൾ

വിജയലക്ഷ്മിദേവി എസ്സ് 485/600(1980) മംഗളകുമാരി 468 / 600( 1981) അജിതാകുമാരി 472/600(1982) ജയകുമാർ.എസ്സ്.കെ 464/600(1983) ശ്രീലാ.എൽ 496/600(1984) സന്തോഷ് കുമാർ.ആർ 496/600(1985) ശശി.എസ്സ് 476/600(1986) രാജീവ്. ജി 1100/1200(1987) മഹിരാജ്.എ 515/600(1988) ശ്രീരേഖാ.എസ്സ് 516/600(1989) റീനാസുകുമാർ 535/600(1990) ശ്രീകല.പി 525/600(1991) രാജീവ് സുകുമാർ 534/600(1992) വിജയലക്ഷ്മി.കെ.ആര് ‍530/600(1993) രാജീവ്.ജി 515/600(1994) രാധികാ.കെ.എസ്സ് 536/600(1995) സുജേഷ്.പി 450/600(1996) രേണുക.വി 477/600(1997) രാജലക്ഷ്മി. യൂ 538/600(1998) സൈരനാഥ്.എസ്സ്.വി .513/600(1999) വിനീഷ്.വി 531/600(2000) ഷാനി.ആർ 528/600(2001) സജിത്ത്.എസ്സ് & അനീഷ്.എസ്സ്553/600(2002) സിബിലാ.വൈ 535/600(2003) അനസ്.എ ലത്തീഫ് 573/600(2004) സൗമ്യ മോഹൻ 680/760(2005) ദിവ്യ ലക്ഷമി 726/760(2006) ജ്യോതിർ റോസ്.കെ.ജി A+/A+(2007)

ജയലക്ഷ്മി അപ്പുക്കുട്ടൻ പിള്ള A+/A+(2007)


വഴികാട്ടി