എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/അറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42032 (സംവാദം | സംഭാവനകൾ) (s)
അറിവ്

അറിവിന്റെ അക്ഷര താളുകളിൽ എഴുതുന്ന
ഒരു നൂറു വരികളാണീ കവിത ....(2)
ഹൃദയത്തിൽ തൊട്ടു ഞാൻ എഴുതി തുടങ്ങട്ടെ ...
ഒരു നാളിൽ അറിവിന്റെ നേർ കവിത ...(അറിവിന്റെ )
സ്വാർത്ഥമാം ജീവിത ധരണിയിൽ നിന്നും ഞാൻ
നിസ്വാർദ്ധ സ്വപ്നങ്ങൾ കണ്ടിരിക്കെ .....(2)
പുലരിതൻ പൂമ്പട്ട് ചൂടിയ പ്രകൃതിതൻ
നെറുകയിൽ തലോടി കടന്നു എൻ ജീവിതം ...2
(അറിവിന്റെ )
ഇന്ന് നാം കാണുന്ന മഹിമകൾ
മത്സര ബുദ്ധിയായി മാറുന്ന സ്മശാനങ്ങൾ ...(2)
ഒറ്റപെടുത്തലും പഴിചാരലും പിന്നെ ....
അർത്ഥങ്ങൾ ഇല്ലാത്ത വാക്കേറ്റവും .....
(അറിവിന്റെ )
നന്മകൾ നേരിന്റെ വഴിതെളിച്ചുയരണം
തിന്മകൾ മാറ്റി നാം മുന്നേറണം ...(2)
നാളേയ്ക്ക് വേണ്ടി നാം ഇന്നേ കരുതണം
നേരിന് വേണ്ടി നാം പോരാടണം
നാളെയുടെ നന്മക്കു വേണ്ടി നാം പോരാടണം
(അറിവിന്റെ )
 

അഭിരാമി .‍ഡ് . എ
10 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത