എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം.തിരുവനന്തപുരം ജില്ലയുടെ വടക്കേയറ്റം കൊല്ലം ജില്ലയുടെ തെക്കേയറ്റം "അവിടെയാണ് തിരുവനന്തപുരം ജില്ലയിലെ എന്റെ ഗ്രാമം" -മടവൂ൪. മടവൂ൪കൊച്ച്ഗോവിന്ദപിള്ള(കഥകളി),മടവൂ൪ഭാസി(ആൾ ഇന്ത്യ റേഡിയോ) ,മടവൂ൪വാസുദേവൻപിള്ള (കഥകളി).മടവൂ൪രാമചന്ദ്രൻ(സിനിമാ സ്റ്റാർ)എന്നിവർ ജനിച്ചുവളർന്ന നാട്- മടവൂ൪.മടവൂ൪ പഞ്ചായത്തിലെ ഏക ഹൈസ്ക്കൾ. പഞ്ചായത്ത് ഓഫീസിനോട് ചേ൪ന്ന്.ഈ ഗ്രാമത്തെ പ്രകൃതിരമണീയമായ രണ്ട് പ്രത്യേകതകൾ ആണ് കക്കോട് പാറയൂം ഇളമ്പറക്കോട് മലയൂം.40 കൊല്ലം മുമ്പ്കക്കോട് പാറ ഉൾപ്പട്ടപ്രദേശം സമീപ മേഖലകളിൽ വച്ച് ഏറ്റവും ഉയർന്നസ്ഥിതി ചെയ്യുന്ന ഏക്കറുകളോളം ഉള്ള ഒരു ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ചപ്പുതച്ച കുന്നിൻ നിരകളും നിറഞ്ഞപ്രദേശം ആയിരുന്നു-കക്കോട് .എന്നാൽ ഇന്ന് കക്കോട് പാറ നിന്നവിടം ഒരു കുളത്തിനെ പോലെ ഉള്ള പ്രദേശമായി തീർന്നു.എന്നാൽ ഇളമ്പറക്കോട് മല ഇപ്പോഴും ശാന്തസുന്ദരവും പ്രകൃതി രമണീയവുമായപച്ചപ്പുതച്ച കുന്നിൻ നിരകളും നിറഞ്ഞപ്രദേശമായി നിലനിൽക്കുന്നു---ഇളമ്പറക്കോട് അമ്മയുടെ അനുഗ്രഹത്താൽ.