എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്

ലോകമഹായുദ്ധം മൂന്നാമതുംവന്നു
ഞെട്ടിത്തെറിക്കുന്നുലോകരെല്ലാം
മകുടം ധരിച്ചൊരു വൈറസിൻ കീഴിലീ-
ലോകം പിടയുന്നു വീണ്ടും വീണ്ടും

രോഗമകറ്റാൻ മരുന്നുവേണം മരു-
ന്നാർക്കുമേ കണ്ടെത്താനായതില്ല
ലക്ഷങ്ങളായി പൊഴിയുന്ന ജീവനിൽ
മഴയായിപൊഴിയുവാൻ കണ്ണീരില്ല.

ചിതലരിച്ചോർമ്മകൾ വീട്ടിലിരുന്നിന്ന്
മുറ്റത്തിറങ്ങാൻമറന്നുപോയി.
പ്രകൃതിതൻഭംഗിയൊന്നാസ്വദിച്ചീടുവാൻ
ജാലകപടിയിൽ നിന്നെത്തിനോക്കാം.

വഴികൾ വിജനമായി മൂകമായി നിശ്ചലം
ഇലകൾ പൊഴിയുന്നു പേമാരിയായി
വഴിയോരത്തെന്നോ മുളച്ചുവളർന്നൊരാ
കൊന്നമരമിന്നു പൂവണിഞ്ഞു

പക്ഷികളെല്ലാം ചിലയ്കുന്നു ഒച്ചയിൽ
ആട്ടിയകറ്റാൻ മനുഷ്യരില്ല,
ജാതി മതം വർഗ്ഗമെല്ലാം മറന്നിന്ന്
മാനവരോന്നായി മാറിയല്ലോ

നമ്മുടെ അമ്മയാം ഭൂമിയെ വന്നിക്കാൻ
അമ്മതൻമക്കളെ സ്നേഹിച്ചീടാൻ
ഈശ്വരൻ നല്കിയ പാഠമായ് കണ്ടിടാം
ലോകം ഭയക്കും മഹാരോഗത്തിനെ.
 

ദേവ നന്ദ
9 എ എൻ എസ് എസ് എച്ച് എസ് എസ് കിടങ്ങൂർ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത