എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

2019-20

സ്കൂൾതല പ്രവർത്തനങ്ങൾ

ജൂൺ3 പ്രവേശനോത്സവം ഉത്സവച്ഛായയിലുള്ള പ്രവേശനോത്സവത്തോടെ 2019-20 അധ്യയന വർഷത്തിന് തുടക്കമായി.സെസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കുമായി ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. HS,HSS,VHSS വിഭാഗങ്ങളുടെ സംയുക്തത്തിൽ NSS,SPC,NCC കേഡറ്റുകളുടെ സഹകരണത്തോടെ നവാഗതരെ മധുരം നൽകി വരവേറ്റു. PTA പ്രസിഡന്റ് ശ്രീ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രമോദ് പരിപാടി ഉത്ഘാടനം ചെയ്തു. H M ശ്രീ രവികൃഷ്ണൻ സാർ, HSS VHSS പ്രിൻസിപ്പാൾ,P T A അംഗങ്ങൾ,സ്റ്റാഫ് സെക്രട്ടറി,വിശിഷ്ടാതിഥിയായ സാജൻ പള്ളുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചു.

2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത് ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.

പ്രവേശവനോത്സവത്തിൽനിന്ന്..

,

മുഖ്യാതിഥി സാജൻ പള്ളുരുത്തി
1200/1200 ന്റെ തിളക്കം..