എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/സയൻസ് ക്ലബ്ബ്-17/2020-21

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 18 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (scu)

2019-20

ജൂൺ 28

ഈഅദ്ധ്യയനവർഷത്തെ ക്ളബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ദശപുഷ്പച്ചെടികൾ നട്ടുകൊണ്ട് H M രവികൃഷ്ണൻ സാർ നിർവഹിച്ചു. L E D ബൾബ് നിർമ്മാണം നടത്തി.


സെപ്തംബർ 16

ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.ഭൂമിയുടെ സംരക്ഷണകവചമായ ഓസോൺ കുടയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ വിശദീകരിച്ച് 8,9 ക്ളാസ്സുകളിലെ കുട്ടികൾ സംസാരിച്ചു.'ഓസോൺ കുടയും ആഗോളതാപനവും'എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുട്ടികൾ സെമിനാർ നടത്തി. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കി. പ്രകൃതിസംരക്ഷണഗാനം സംഘമായി ആലപിച്ചു.പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു.തത്സമയ ക്വിസ് മത്സരവും വിജയികൾക്ക് സമ്മാനദാനവും നടത്തി. തുടർന്ന്,'കൃഷിയെ മറന്ന് മനുഷ്യന് ജീവിതമില്ല,മണ്ണിൽ പൊന്നുവിളയിക്കുക' എന്ന ആഹ്വാനവുമായി നാടൻകൃഷിപ്പാട്ട് അവതരണവുമുണ്ടായി.