എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Illamvayalar (സംവാദം | സംഭാവനകൾ) (scu)

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പട്ടണക്കാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 15.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പതിനെട്ടും പത്തൊൻപതും വാർഡുകൾ കടൽതീരത്തോട് ചേർന്നു കിടക്കുന്നു. സമതലത്തിൽ അങ്ങിങ്ങായി കാണുന്ന ചാലുകളും നിലങ്ങളുമാണ് പഞ്ചായത്തിന്റെ മറ്റൊരു പ്രത്യേകത.