എസ് വി പി എം എച്ച് എസ് വടക്കുംതല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

എസ് വി പി എം എച്ച് എസ് ഗ്രന്ഥശാല

ലൈബ്രറിയുടെ പ്രവർത്തനം വളരെ സജീവമായി നടക്കുന്നു. കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോവുകയും അവർക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും അവരുടെ വായനാശീലം വളർത്തുന്നതിന് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകുകയും ചെയ്യുന്നു. വളരെ വിപുലമായ പുസ്തകശേഖരം നമ്മുടെ ലൈബ്രറിയിൽ ഉണ്ട് . കഥകൾ, കവിതകൾ,നോവലുകൾ , ശാസ്ത്രഗ്രന്ഥങ്ങൾ , പുരാണങ്ങൾ, നിഘണ്ടു തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെടുന്ന ഗ്രന്ഥശേഖരം നമുക്കുണ്ട് . എല്ലാ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് രണ്ട് പുസ്തകങ്ങൾ വീതം വീട്ടിൽ കൊണ്ടുപോയി വായിക്കുന്നതിനായി നൽകുന്നു . കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് പുസ്തകങ്ങൾ, ആനുകാലികങ്ങൾ, പത്രങ്ങൾ ഇവ വായിക്കുന്നതിനും അവസരമൊരുക്കുന്നു .വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ക്വിസ്സ്, വായനാമത്സരം , പുസ്തകാസ്വാദനം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.മലയാളം , ഹിന്ദി , ഇംഗ്ലീഷ് ഭാഷകളിലായി അയ്യായിരത്തോളം ഗ്രന്ഥങ്ങളും മാഗസിനുകളും ദിനപ്പത്രങ്ങളും ഗ്രന്ഥശാലയിലുണ്ട്