എസ് വി എച്ച് എസ് ചെറിയനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽപ്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ, തുല്യദൂരം) അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത - സമ്പൂർണ്ണ നിയമ സാക്ഷരതാ പഞ്ചായത്താണ് ചെറിയനാട്. ചെറിയനാട് ഒരിക്കൽ കായംകുളം രാജരാജ്യത്തിന്റെ അതിർത്തി ആയിരുന്നു . ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ നിന്നുംകിഴക്കോട്ടു 43 കിലോമീറ്റര് അകലെ ആണ് ഈ കൊച്ചു ഗ്രാമം ആലപ്പുഴ ജില്ലയുടെയും പത്തനംതിട്ട ജില്ലയുടെയും അതിർത്തിയിലാണ് ഇ ഗ്രാമം. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര നിയന്ത്രിത സമ്പൂർണ നിയമ സാക്ഷരതാ പഞ്ചായത്തായി  ചെറിയനാട് തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

വിവരങ്ങൾ

വില്ലജ്  : ചെറിയനാട്

ബ്ലോക്ക്: ചെങ്ങന്നൂർ

താലൂക്: ചെങ്ങന്നൂർ

അസംബ്ലി മണ്ഡലം : ചെങ്ങന്നൂർ

പാര്ലമെന്റ് മണ്ഡലം : മാവേലിക്കര

പേര് വന്ന വഴി

ചെറിയ നാട് ആയതിനാൽ ചെറിയനാട് എന്ന പേര് വന്നതെന്നും അതല്ല ചെറിയനാട് ക്ഷേത്രത്തിൽ കൊടിമരപ്പാറയിലെ ശ്ലോകത്തിലെ ശിശുരാഷ്ട്രം എന്ന പ്രയോഗത്തിൽ നിന്നാണ് ചെറിയനാട് എന്ന പേര് വന്നത് 

ഭൂമി ശാസ്ത്രം

കുന്നുകളും സമതലങ്ങളും ഉള്ള ഈ പഞ്ചായത്തിൽ പശിമരാശി, ചെമ്മണ്ണ് എന്നിവ മണ്ണിനങ്ങൾ. ഇവിടുത്തെ ശരാശരി താപമാനം 25-31 ഡിഗ്രി സെൽഷ്യസുമാണ്. ചതുരശ്ര കിലോമീറ്റര് ആണ് ചെറിയനാടിന്റെ വിസ്തൃതി . കുന്നുകളും സമതലങ്ങളും ഉള്ള ഒരു കൊച്ചു ഗ്രാമമാണ് ചെറിയനാട്. പശിമരാശി ചെമ്മണ്ണ് എന്നിവയാണ് മണ്ണിനങ്ങൾ . തെക്കു അച്ചൻകോവിൽ ആറ് പടിഞ്ഞാറും വടക്കും പുലിയൂർ പഞ്ചായത്ത് , കിഴക്കു ആളാണ് വെണ്മണിയും പഞ്ചായത്ത്

ജല പ്രകൃതി

2450  മില്ലിമീറ്റർ വർഷ പാതം അനുഭവിക്കുന്ന പ്രദേശമാണ് ചെറിയനാട്.തോടുകളും കനാലുകളും കുളങ്ങളുമാണ് മറ്റു പ്രധാന സ്രോതസ്

പൊതുസ്ഥാപനങ്ങൾ

  • ഗവ. ഹോമിയോ ഡിസ്‌പെൻസറി
  • ഗവ . വെറ്റിനറി ഡിസ്‌പെൻസറി
  • ഗവ.  ആയുർവേദ ഡിസ്‌പെൻസറി
  • മാവേലിസ്റ്റോഴ്സ്
  • ലാഭ മാര്കറ്റ്‌സ്

ശ്രദ്ധേയമായ വ്യക്തികൾ

മാവേലിക്കര  എം എൽ. എ  ആർ രാജേഷ് .

ശില്പി  ജോൺസ് കൊല്ലകടവ്

ആരാധനാലയങ്ങൾ

ചെറിയനാട്ടെ പ്രധാന ക്ഷേത്രമാണ് ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രം .

പ്രസിദ്ദമായ കൊല്ലക്കടവ്  മുസ്ലിം പള്ളിയും ,ഇടവങ്ങാട്ട് ക്രിസ്ത്യൻ ദേവാലയവും ചെറിയനാട്ടിൽ സ്ഥിതിചെയ്യുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  1. ഗവ . മൊഹമ്മെടെന്സ്  ഹൈസ്കൂൾ കൊല്ലകടവ്
  2. ശ്രീ വിജയേശ്വരി ഹൈസ്കൂൾ
  3. ജെ ബി സ് സ്കൂൾ
  4. ശ്രീ നാരായണ വിലാസം യു പി സ്കൂൾ
  5. ദേവസംബോർഡ് സ്കൂൾ
  6. സെന്റ് ജോസഫ് സ്കൂൾ