കൊറോണ

         കൊറോണ
വെള‍ുപ്പിനെണീക്കേണ്ട,
കണക്ക‍ുപഠിക്കേണ്ട,
ക‍ുഞ്ഞ‍ൂനിക്കൊല്ലം പരീക്ഷയില്ല ;
നാട്ടിലെങ്ങ‍ും കൊറോണയത്രേ…

പ‍ുസ്തകം കാണേണ്ട,
യ‍ൂണിഫോമ‍ും വേണ്ട,
ക‍ുഞ്ഞ‍ൂനിക്കൊല്ലം സ്‍ക‍ൂളടച്ച‍ു ;
നാട്ടിലെങ്ങ‍ും കൊറോണയത്രേ…

അച്ഛന‍ുമമ്മയ‍ും വീട്ടില‍ുണ്ട്,
ചേട്ടന‍ും ചേച്ചിയ‍ും വീട്ടില‍ുണ്ട് ,
ക‍ൂടെ കളിക്കാന‍ും ക‍ൂടെ ചിരിക്കാന‍ും ,
വീട്ടില‍ുള്ളോർക്കെല്ലാം നേരമ‍ു‍ണ്ട്;
നാട്ടിലെങ്ങ‍ും കൊറോണയത്രേ…

പത്രം വര‍‍ുന്ന‍ുണ്ട്,
പാല‍ുവര‍ുന്ന‍‍ുണ്ട്,
വീട്ട‍ുകാർ, ക‍ൂട്ട‍ുകാർ ഫോണിൽ വര‍ുന്ന‍ുണ്ട്,
നാട്ടിലെങ്ങ‍ും കൊറോണയത്രേ…..

പേനയ‍ും ബ‍ുക്ക‍‍ും നീക്കിവെച്ച്,
പാചകശാലയെ പരീക്ഷണശാലയായ്
മാറ്റിയ ചേച്ചിയാണിന്ന‍ു താരം…..
നാട്ടിലെങ്ങ‍ും കൊറോണയത്രേ…

ടിവി ത‍‍ുറന്നാല‍ും പത്രം ത‍ുറന്നാല‍‍ും
കൊറോണ,കൊറോണ, കൊറോണ മാത്രം..
അമ്മ പറയാതെ, അച്ഛൻ പറയാതെ,
ക‍‍ുഞ്ഞ‍ു , ക‍ുഞ്ഞിക്കൈ കഴ‍ുക‍ുന്ന‍ു.
അമ്മ പറയാതെ, അച്ഛൻ പറയാതെ,
ക‍ുഞ്ഞ‍ു, ക‍ുഞ്ഞിക്കാൽ കഴ‍ുക‍ുന്ന‍ു.

കയ്യ‍ുകഴ‍ുകാതെ, കാല‍ു കഴ‍ുകാതെ,
കൊറോണയീവീട്ടിൽ വിര‍ുന്ന‍ുവന്നാൽ…!
ക‍ുഞ്ഞ‍ു ക‍ുഞ്ഞിളം മനം നോവ‍ുന്ന‍ു,
നാട്ടിലെങ്ങ‍ും കൊറോണയത്രേ...

ക്രിസ്റ്റിൻ കെ ജിജിമോൻ
7 A എസ് പി കെ സി എം എം ജി യ‍ു പി എസ് മാടായിക്കോണം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത