എസ് കെ വി സംസ്കൃത യു പി സ്കൂൾ, പോനകം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിദ്യാഭ്യാസ വകുപ്പും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന ജൈവ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് മാവേലിക്കര കൃഷി ഓഫീസറുടെ പ്രത്യേക താത്പര്യപ്രകാരം നമ്മുടെ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജൈവ പച്ചക്കറി കൃഷിത്തോട്ടം കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്കൂളിൽ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്നു. ഇതിനു വേണ്ടി പ്രത്യേക താത്പര്യമെടുത്ത മാവേലിക്കര കൃഷി അസിസ്റ്റന്റിന്റെയും സ്കൂളിലെ പ്രഥമാദ്ധ്യാപികയുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു. ഇത് വൻ വിജയമാക്കുന്നതിൽ സ്കൂളിലെ അദ്ധ്യാപകരുടെയും അനധ്യാപകരുടെയും അശ്രാന്ത പരിശ്രമം മൂലമാണ്, ഇതിലൂടെ കുഞ്ഞുങ്ങൾക്ക് വിഷരഹിതവും സ്വാദിഷ്ഠവുമായ ഭക്ഷണം പാകം ചെയ്തു കൊടുക്കുന്ന ഓമനയമ്മയുടെ സേവനം നമുക്ക് മറക്കാവുന്നതല്ല. കുട്ടി വനം പദ്ധതി ശ്രീ.റാഫി രാമനാഥൻ സാറിന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ നടപ്പാക്കിയിട്ടുണ്ട്.