എസ് എ ബി എം പി യു പി എസ് വിദ്യാഗിരി ಎಸ್ ಎ ಬಿ ಎಂ ಪಿ ಯು ಪಿ ಎಸ್ ವಿದ್ಯಾಗಿರಿ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRAVEEN SEETHANGOLI (സംവാദം | സംഭാവനകൾ)
എസ് എ ബി എം പി യു പി എസ് വിദ്യാഗിരി ಎಸ್ ಎ ಬಿ ಎಂ ಪಿ ಯು ಪಿ ಎಸ್ ವಿದ್ಯಾಗಿರಿ
വിലാസം
vidyagiri
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
അവസാനം തിരുത്തിയത്
10-02-2017PRAVEEN SEETHANGOLI




ചരിത്രം

1964ല്‍ കവി കയ്യാര്‍കിഞ്ഞണ്ണ റായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ഗുരുവായ ശ്രീ. അനന്ത ഭട്ടിന്‍റെ സ്മരണക്കായി അങ്കാരപദവ് എന്ന വളരെ പിന്നോക്കാവസ്ഥയിലുള്ള സ്ഥലത്ത് സ്ഥാപിച്ചതാണ് ഈ സ്കൂള്‍. പുല്ലുമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നാം ക്ലാസീല്‍ 98 കുട്ടികളുമായി കന്നട മലയാളം മാധ്യമങ്ങളില്‍പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ ഹെഡ് മാസ്റ്ററായും അദ്ധ്യാപകനായും പ്രവര്‍ത്തിച്ചത് ശ്രീ. ഭാസ്കര അവര്‍കള്‍ ആയിരുന്നു. ബദിയടുക്ക പഞ്ചായത്തിന്‍റെ കീഴില്‍ എയിഡഡ് സ്കൂളായി പ്രവര്‍ത്തിച്ച സ്കൂള്‍ ഇന്ന്‍പൂര്‍ണ്ണമായും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആണ്. 1995ല്‍നിയമനം പി‌എസ്‌സിക്കു വിട്ടു കൊണ്ട് സര്‍ക്കാര്‍ ഉത്തരവാകുകയും 2003 മുതല്‍പി‌എസ്‌സി നിയമനം വഴി അദ്ധ്യാപകര്‍ സ്കൂളില്‍എത്താന്‍ തുടങ്ങിയത്തോടുകൂടി സ്കൂളിന്‍റെ എയിഡഡ് പദവി മാറി ഒരു സര്‍ക്കാര്‍സ്കൂളിന്‍റെ മുഖച്ഛായ കൈ വന്നു.ഇപ്പോള്‍13 സ്ഥിര അദ്ധ്യാപകരും 6 താത്കാലിക അദ്ധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റും ഇവിടെ ജോലി നോക്കുന്നു. സര്‍ക്കാരിന്‍റെ പുതിയ നിയമം അനുസരിച്ച് 3 സ്പെഷ്യല്‍അദ്ധ്യാപകരുടെ സേവനവും ഇവിടെ ലഭിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

4 ഓട് മേഞ്ഞ കെട്ടിടങ്ങളും,3 കോണ്ക്രീറ്റ്ക്ലാസ്സ് മുറികളും ചേര്ന്ന് 21 ക്ലാസ്സ് മുറികള്, അത്യാവശ്യം വേണ്ട ഫര്ണിച്ചറുകള്, ആവശ്യത്തിന് ടോയിലറ്റ് കുടിവെള്ള സൌകര്യം, സൌകര്യമേറിയ കളിസ്ഥലം 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. കലാ കായിക പ്രവര്‍ത്തി പരിചയ ക്ലാസ്സുകള്‍ 2. ഹരിത സേന 3. ബോധവല്‍ക്കരണ ക്ലാസ്സുകള്‍ 4. ഫീല്‍ഡ് ട്രിപ്പുകള്‍, വിനോദയാത്ര 5. ഇംഗ്ലീഷ് അസംബ്ലി 6. പിറന്നാള്‍പൂച്ചട്ടി, പിറന്നാള്‍പുസ്തകം 7. വായന കളരി 8. അമ്മ വായന

== മാനേജ്‌മെന്റ് ==Government

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ (ಹಿಂದಿನ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು) : 1. ബി. എസ്. ഭാസ്കര 2. ശ്രീ. കുഞ്ഞണ്ണ നായക്ക് 3. ശ്രീ. വെങ്കിട്ടരമണ ഭട്ട് 4. ശ്രീ. ഗോപാലകൃഷ്ണ ഭട്ട്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ:. രാജഗോപാല്‍
  • ശ്രീ. വേണു ഗോപാല്‍, ജിയോ ഫിസിസ്സ്റ്റ്
  • ശ്രീ. രാമ മുരളി, സയന്‍റിസ്റ്റ്, ഐ. എസ്. ആര്‍. ഒ

വഴികാട്ടി

ബദിയടുക്ക –വിദ്യാഗിരി, മൂനിയൂര്‍ - വിദ്യാഗിരി, ഏത്തടുക്ക – വിദ്യാഗിരി ബെളിഞ്ച – കറുവത്തടുക്ക – വിദ്യാഗിരി

Loading map...