എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം/കോറോണയെന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35341 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോറോണയെന്ന മഹാവ്യാധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെന്ന മഹാവ്യാധി

ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി കണ്ടത്. ലോകാരോഗ്യ സംഘടന ഇതിനു പേരിട്ടത് കോവിഡ് -19 എന്നാണ്. ഈ വൈറസിന്റെ രണ്ട് പ്രധാന ഭാഗങ്ങളാണ്  R.N.A യും  Spike-glycoprotein ഉം. ഈ വൈറസ് നമ്മുടെ മൂക്കിലൂടെ കടന്നു ശ്വാസനാളത്തിലെത്തുന്നു ഇത് അവിടെയുള്ള കോശങ്ങളിലെ റിസപ്‌റ്റേഴ്‌സുമായി കൂടി ചേരുന്നു. ഇത് കോശത്തിനകത്ത് കടക്കുന്നു ഈ പ്രവർത്തനത്തെ Endo-cytosis എന്നുപറയുന്നു. ഇങ്ങനെ വൈറസ് അവിടെ  R.N.A പുറത്തുകടത്തി റിപ്ലിക്കേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു ഇതുവഴി കൂടുതൽ R. N. A ഉണ്ടാവുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം പ്രവർത്തിക്കുന്നു അങ്ങനെയാണ് നമ്മുടെ ശരീരത്തിലെ താപനില ഉയരുന്നത്. ഈ രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് കൈനന്നായി സോപ്പോ  ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടക്കിടക്ക് കൈകഴുകുക തുമ്മുമ്പോഴും ചുമക്കുമ്പോഴും ഒരു തൂവാല കൊണ്ട് നമ്മുടെ മൂക്കും വായും പൊതിയുക. ഇങ്ങനെ ചെയ്യുന്നത് വഴി വൈറസ് നമ്മുടെ ശരീരത്തിൽ കടക്കുന്നതിനെ തടയാനാകും.

ഷാമിന .എസ്
3 B എസ് എൻ വി ടി ടി ഐ കാക്കാഴം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ