എസ് എൻ എം യു പി എസ് മുതുകുളം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

രൂപീകരണം:-

              വിദ്യാരംഗം ക്ലബ്ബുകളും ജൂലൈ 19 വായനാദിനത്തിൽ ഗൂഗിൾ മീറ്റിലൂടെ നടന്നു. സ്കൂൾ എച്ച് എം വിജയശ്രീ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ എടുത്തു. തുടർന്ന് കുട്ടികളുടെ കവിതാലാപനം,പുസ്തക പരിചയം എന്നിവ ഉണ്ടായിരുന്നു.

പ്രവർത്തനം :-

                 ജൂലൈ അഞ്ചിന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഗൂഗിൾഷീറ്റിലൂടെ ക്വിസ് മത്സരം നടന്നു. പ്രിയപ്പെട്ട കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തുകയുണ്ടായി. ഒക്ടോബർ 11ന് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംബന്ധിയായ വിഷയത്തെപ്പറ്റിയുള്ള വീഡിയോ പ്രദർശനം ചിത്രരചനാ പ്രദർശനം പുസ്തക പരിചയം എന്നിവ ഗൂഗിൾ മീറ്റിലൂടെ നടത്തി.