എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/Lock down- പരിസ്ഥിതിക്ക് ഉണ്ടായ മാറ്റങ്ങൾ

Lock down- പരിസ്ഥിതിക്ക് ഉണ്ടായ മാറ്റങ്ങൾ

Lockdown കാലം പരിസ്ഥിതി ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന കാലമാണ്. വാഹനങ്ങൾ ഓടുന്നില്ലാത്തതുകൊണ്ട് ശബ്ദ മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഇല്ലാതായി. ആളുകൾ പുറത്തിറങ്ങാത്തതു മൂലം ചുറ്റുപാടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാ നേയില്ല. കടകൾ തുറക്കാത്തതിനാൽ രാസവളവും കീടനാശിനിയും ലഭിക്കുന്നില്ല. അതു കാരണം മണ്ണ് സംരക്ഷിക്കപ്പെടുന്നു. വായു മലിനീകരണം ഇല്ലാത്തതിനാൽ ശുദ്ധവായു ലഭിക്കുന്നു. മലയാളികളുടെ പരിസരങ്ങളിൽ തുപ്പുന്ന ദുശ്ശീലം മാറി. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പഠിച്ചു. പച്ചക്കറിക്കൃഷിയിലേയ്ക്കും നാടൻ ഭക്ഷണ രീതിയിലേയ്ക്കും ആളുകൾ മാറി. വ്യവസായ ശാലകൾ തുറക്കാത്തതുമൂലം അതിന്റെ പരിസരങ്ങളിലെ നദികൾ മാലി ന്യ നിക്ഷേപത്തിൽ നിന്ന് രക്ഷപ്പെട്ടു. ഹൗസ് ബോട്ടിൽ നിന്നുള്ള മാലിന്യ നിക്ഷേപം ഇല്ലാതായി അങ്ങനെ ജലാശയ മലിനീകരണം കുറഞ്ഞു. മൊത്തത്തിൽ നോക്കിയാൽ ഈ Lock down കാലം ഗുണപരമായ മാറ്റങ്ങളാണ് പരിസ്ഥിതിക്ക് ഉണ്ടാക്കിയത്.

നേഹ റെജി
4B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം