എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/*രോഗപ്രതിരോധം: കൊറോണ വൈറസ്*

Schoolwiki സംരംഭത്തിൽ നിന്ന്
< എസ് എച്ച് എൽ പി എസ് രാമപുരം‎ | അക്ഷരവൃക്ഷം
11:42, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം: കൊറോണ വൈറസ്

കൊറോണ വൈറസ് ഏറ്റവും കൂടുതൽ മാരകമായി ബാധിച്ചിട്ടുള്ളതും മരണനിരക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളതും രോഗപ്രതിരോധശക്തി കുറവുള്ളവരിലാണ്. നമ്മുടെ എല്ലാവരുടെയും ശരീരത്തിൽ ഇമ്മ്യൂൺ സിസ്റ്റം എന്ന രോഗപ്രതിരോധ സംവിധാനം ഉണ്ട്. ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് വാർധക്യം എത്തിയവർ, നവജാതശിശുക്കൾ, ഗർഭിണികൾ, പ്രമേഹരോഗികൾ, കാൻസർ രോഗികൾ, വൃക്കരോഗികൾ, ഹൃദ്രോഗമുള്ളവർ, ശ്വാസകോശ സംബന്ധമായ രോമുളളവർ എന്നിവർക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും.

ഈ വിഭാഗത്തിൽ പെട്ടവരെ നോക്കുമ്പോൾ അതീവ സൂക്ഷ്മതയും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. ഇന്ന് പലർക്കും ഉള്ള സംശയം ആണ് നമ്മുടെ ശരീരത്തിൻറെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സാധിക്കുമോ എന്നുള്ളത്. തീർച്ചയായും രോഗപ്രതിരോധശക്തി വർദ്ധിപ്പിയ്ക്കാൻ പറ്റും എന്നാണ് ശാസ്ത്ര പഠനങ്ങൾ പറയുന്നത് .അതിനുവേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒന്നാമത്തേത്, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. അതായത് അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയടങ്ങിയ ആഹാരം. ഭക്ഷണത്തിൽ ധാരാളം ഫലവർഗ്ഗങ്ങളും ,ഡ്രൈ ഫ്രൂട്ട്സും, നാരുകളടങ്ങിയ പച്ചക്കറികളും ഉൾപ്പെടുത്തണം. തിളപ്പിച്ചാറിയ വെള്ളം രണ്ടു ലിറ്റർ എങ്കിലും കുടിക്കണം. പൊതുവേ നമുക്ക് എന്തെങ്കിലും അസുഖങ്ങൾ ഉണ്ടെങ്കിൽ നമ്മെ നോക്കുന്ന ഡോക്ടർ ഏതെങ്കിലും ഭക്ഷണത്തിൻറെയൊ വെള്ളത്തിൻറെയൊ കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് അനുസരിക്കണം. ഇത് പൊതുവെയുള്ള കാര്യങ്ങളാണ്.

കൃത്യമായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ വീടുകളിൽ ചെയ്യുക .

ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം . ഇത് തലച്ചോറിൻറെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്.

ലഹരി ഉപയോഗം വർജ്ജിക്കുക .

എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ സാധ്യമായ രീതിയിൽ അത് നിയന്ത്രിച്ചു നിർത്തുക.

ടെൻഷൻ ഒഴിവാക്കുക. ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെട്ടാൽ ഒരു പരിധിവരെ ടെൻഷൻ ഒഴിവാക്കാം. സോപ്പുപയോഗിച്ച് കൈകൾ കഴുകുക. ശുചിത്വം പാലിക്കുക. രണ്ടുനേരം കുളിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങൾ കൃത്യസമയത്ത് വെട്ടുക. വസ്ത്രം അലക്കാതെ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കുക. ഈ കാര്യങ്ങൾ നോക്കിയാൽ പ്രതിരോധശക്തി കൂടും. കോവിട് 19 എന്ന കൊറോണ വൈറസിൽ നിന്നും മറ്റു പല അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അനുസരിക്കാൻ നാം ബാധ്യസ്ഥരാണ്.

ജോസ്‌ബിൻ ജിജോ
3 എ എസ് എച്ച് എൽ പി എസ് രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം