എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/പ്രകൃതി

പ്രകൃതി 1

പ്രകൃതി ഒരു മഹാ സംഭവമാണ് . പ്രകൃതിയിലെ വസ്തുക്കളിൽ ഒന്നു പോലും ഉപയോഗശൂന്യമായിട്ടില്ല .പ്രകൃതിയിൽ എല്ലാ വസ്തുക്കൾക്കും വിവിധ കർമ്മങ്ങളുണ്ട്. പ്രകൃതി ഈ ലോകത്തുള്ളവർക്കായി അതിന് ആവശ്യമുള്ള വായു ,ജലം, ഭക്ഷണം ,വസ്ത്രം, പാർപ്പിടം തുടങ്ങിയവ ഒരുക്കുന്നു. ഇവയെല്ലം ഒരുക്കുന്ന പ്രകൃതിയെ മനുഷ്യൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു . ഖനനം ചെയ്യ്തും മരങ്ങൾ വെട്ടിമുറിച്ചും ജലസ്രോതസുകളെ മണ്ണിട്ടു നിരത്തിയും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുകയാണ്. അമ്മയായ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം .പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ മനുഷ്യൻ തന്നെ തന്നെയാണ് നശിപ്പിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാം .

ആൻ ക്രിസ്റ്റ അഗസ്റ്റിൻ
3 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം