എസ്. വി. ഹൈസ്കൂൾ പുല്ലാട്/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ത്തനംതിട്ട ജില്ലയിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ കായികരംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയ സ്കൂളാണ്. സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ്ണ നേട്ടം നേടിയ സ്കൂളാണ്. കായികമേളയിൽ പിന്നാക്കം നിന്നിരുന്ന നമ്മുടെ ജില്ലയെ മുന്നിലേക്ക് നയിച്ചതിന് എസ് വി എച്ച്എസ്-ന് അഭിമാനാർഹമായ പങ്കുണ്ട്. നമ്മുടെ ജില്ലയുടെ ദേശീയ താരം ഭരത് രാജ് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്.കായികരംഗത്ത് വളരെയേറെ കുട്ടികളെ ജില്ലാ-സംസ്ഥാന തലങ്ങളിൽ പങ്കെടുപ്പിച്ച് അഭിമാന നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. പരിമിതമായ സൗകര്യങ്ങളിൽ കൂടിയാണ് ഈ കുട്ടികൾ നേട്ടത്തിന് അർഹരായത്. അത്‌ലറ്റിക്സിലും ഗെയിംസിലും നിരവധി കുട്ടികൾ പങ്കെടുത്തു വിജയികൾ ആവുകയും അവരുടെ ഭാവി ജീവിതം മികച്ചത് ആവുകയും ചെയ്തു. സ്പോർട്സിലൂടെ ഉള്ള നേട്ടങ്ങൾ മൂലം അവർക്ക് സൈനിക ജോലികൾ ലഭിക്കുകയും ചെയ്തു. അതിൽ ചിലരാണ് സന്ദീപ്, വിശാഖ്, അനീഷ് എന്നിവർ. നമ്മുടെ സ്കൂളിൽ നിന്ന് കബഡി ക്രിക്കറ്റ്, ഹോക്കി, വോളിബോൾ, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ ജില്ലാ മത്സരങ്ങളിലും സോണൽ മത്സരങ്ങളിലും ധാരാളം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഫുട്ബോളിൽ മികച്ച പരിശീലനം ലഭിച്ച ജൂനിയർ ടീം ഇപ്പോൾ നമുക്കുണ്ട്.അഭിമാനാർഹമായ നേട്ടങ്ങൾ ലഭിക്കുകയും മികച്ച കായിക താരങ്ങളെ സംഭാവന നൽകുകയും ചെയ്തു സ്കൂളാണ് എസ് വി എച്ച് എസ് പുല്ലാട്. അഞ്ജു വിജയൻ, അനന്തു വിജയൻ, സൂരജ്, ശ്രീലക്ഷ്മി ബിജു, അബിയാ സാറാ ജോജു, രമ്യ ആർ നായർ, അശ്വിൻ രാജൻ, ജോയൽ മാത്യു, സന്ദീപ്, അഖിൽ ദാസ് വിശാഖ്, അമൃത ഹരിദാസ്, നന്ദന പി സുനിൽ എന്നിവർ സുവർണ്ണ നേട്ടങ്ങൾ നേടിയ കായികതാരങ്ങളാണ്.