എസ്. വി. ഹൈസ്കൂൾ പുല്ലാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ല്ലാ വർഷവും സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരിച്ചു നല്ല പ്രവർത്തനങ്ങൾ നടത്തിവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താഴെപ്പറയുന്ന ദിനാചരണങ്ങൾ നടത്തിവരുന്നു.

1.ജൂൺ 5- ലോക പരിസ്ഥിതി ദിനം

2.ജൂൺ 26- ദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധദിനം

3.ജൂലൈ 11- ലോക ജനസംഖ്യാദിനം

4.ആഗസ്റ്റ് 6- ഹിരോഷിമാ ദിനം

5.ആഗസ്റ്റ് 9- ക്വിറ്റിന്ത്യാ സമര ദിനം, നാഗസാക്കി ദിനം

6.ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം

7.സെപ്റ്റംബർ 8- സാക്ഷരതാ ദിനം

8.സെപ്റ്റംബർ 16- ലോക ഓസോൺ ദിനം

9.ഒക്ടോബർ 2- ഗാന്ധിജയന്തി ദിനം

10.ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം

11.നവംബർ 19- ദേശീയോദ്ഗ്രഥന ദിനം

12.ഡിസംബർ 10- ലോക മനുഷ്യാവകാശ ദിനം

13.ജനുവരി 26- റിപ്പബ്ലിക് ദിനം

14.ജനുവരി 31- രക്ത സാക്ഷിത്വ ദിനം

16.ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനം

ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഈ ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ ചിത്രരചന, ഉപന്യാസരചന, പ്രസംഗം, ദേശഭക്തി ഗാനം ആലാപനം, കഥാരചന എന്നിവ നടത്തിവരുന്നു. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ സമാധാനറാലി നടത്തുന്നു. പുല്ലാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വടക്കേ കവല വരെയാണ് റാലി നടത്തുന്നത്. ഇത് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ഒരു പ്രവർത്തനമാണ്. 2005 ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഹിരോഷിമ സ്മാരകത്തിന് മോഡൽ , സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നിർമ്മിച്ച് അസ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. ഫോട്ടോ പ്രദർശനവും നടത്തി.എല്ലാ വർഷവും സോഷ്യൽ സയൻസ് മേളകളിൽ സ്കൂളിലെ കുട്ടികൾ വിവിധതലങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്.

------------------------------------------------------------------------------------------------------------------------