എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഐ.റ്റി ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) ന്റെനേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ഹൈടെക്ക് പദ്ധതിയിലൂടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ2018-19 അധ്യയന വർഷം മുതൽ നടപ്പിൽ ആക്കിയിരിക്കുകയാണ്. ഇതിൽ തുടക്കം മുതൽ തന്നെ നമ്മുടെ സ്കൂൾ അംഗത്വം നേടിയിട്ടുണ്ട്. പ്രസ്തുത പദ്ധതിയിൽ അംഗമായ വിദ്യാർത്ഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നു പോകുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുക വഴി ഓരോ കുട്ടിയും തനിക്ക് അഭിരുചിയുള്ള മേഖലയിൽ എത്തപ്പെടുകയും അത് കുട്ടി പ്രായോഗിക പരിശീലനത്തിലൂടെ നേടുകയും ചെയ്യുന്നു.( മേഖലകൾ- ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, റോബോട്ടിക്, റാസ്ബെറി പൈ, പ്രോഗ്രാമിംഗ് തുടങ്ങിയവ) സ്കൂൾതലത്തിൽ മികവുപുലർത്തുന്ന ക്ലബ്ബ് അംഗങ്ങൾക്ക് സബ്ജില്ല, ജില്ല, സംസ്ഥാന തല ക്യാമ്പുകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതിനും ഈ പദ്ധതി അവസരമൊരുക്കുന്നു.

വിവരവിനിമയ സാങ്കേതിക വിദ്യ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ഒരു മുഖ്യ കണ്ണിയായി വിദ്യാർത്ഥി സമൂഹത്തിന് ഈ പ്രസ്ഥാനത്തിലൂടെ മാറാൻ കഴിയും എന്നുള്ളത് ഇതിൻറെ മികച്ച ഒരു നേട്ടമാണ്. ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.

യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്.

സ്കൂളിൽ ഒരു ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിൽ വിവരസാങ്കേതികവിദ്യയോട് താല്പര്യമുള്ള കുട്ടികൾ അംഗങ്ങളാണ് .അവർക്ക് ഐടി സംബന്ധിച്ചുള്ള കാര്യങ്ങളെ പറ്റി കൂടുതൽ അവബോധം നൽകുന്നതിനും പരിശീലനം നൽകുന്നതിനും വേണ്ടി സ്കൂൾ ഐടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു .വിവിധ മേളകൾ നടക്കുമ്പോൾ സ്കൂൾ ഐറ്റി ക്ലബ് കുട്ടികളാണ് ആവശ്യമായിട്ടുള്ള സഹായങ്ങൾ ചെയ്തുവരുന്നത്. അതുപോലെതന്നെ സ്കൂൾ ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് ,ഐടി ലാബ് ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കുട്ടികളാണ് അധ്യാപകർക്കും മറ്റ് കുട്ടികൾക്കും സഹായങ്ങൾ ചെയ്യുന്നത് .ഐടി സംബന്ധിച്ചുള്ള ഉപകരണങ്ങളും, ലാപ്ടോപ്പുകളും പ്രവർത്തിപ്പിക്കുന്നതിനും അവ പരിചരിക്കുന്നതിന് ആവശ്യമായിട്ടുള്ള അറിവും സാങ്കേതിക പരിജ്ഞാനവും ഈ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കുട്ടികൾ ആർജിക്കുന്നു .