എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/“Recharge your Reading”

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 15 മാർച്ച് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('==“Recharge your Reading”== നിലവിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

“Recharge your Reading”

നിലവിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ കുട്ടികൾക്ക് വൈവിധ്യമാർന്ന തലങ്ങളാണ് ഒരുക്കുന്നത്.എങ്കിലും ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, ഭാഷ നൈപുണികളിലെ അടിസ്ഥാനപരമായ LSRW, എന്നിവയിലെ Reading (വായന)എന്ന മേഖലയിൽ വിദ്യാർഥികൾക്ക് Online പ്ലാറ്റ്ഫോമിൽ വായനക്കുള്ള സാധ്യതകൾ കുറവാണ് എന്ന് കണ്ടെത്തി. കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ പ്രവർത്തനങ്ങളുടെ പരിമിതിയാണ് വായന. ഈ പരിമിതി മറികടക്കുന്നതിനായി അധ്യാപകരുടെ കൂട്ടായ്മയിൽ പുതിയൊരു പദ്ധതിയ്ക്ക് ഞങ്ങളുടെ വിദ്യാലയം രൂപംനൽകി. LP ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാർത്ഥികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രവർത്തനം ആരംഭിച്ചു. ഇത് കുട്ടികളുടെ വായനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ പ്രയോജനകരമാണെന്നും തിരിച്ചറിഞ്ഞു. ഈ പദ്ധതി എല്ലാ ക്ലാസുകളിലും നടപ്പിലാക്കാൻ തീരുമാനിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ Google meet / whatts app സംവിധാനംവഴി രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസടിസ്ഥാനത്തിൽ വിശദീകരിച്ചു നൽകി, തുടർന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലെ വായനാ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. പദ്ധതിയുടെ ലക്ഷ്യങ്ങളെ മുൻനിർത്തി , അധ്യാപക കൂട്ടായ്മയിൽ നിന്നും രക്ഷിതാക്കളുടെ പിന്തുണയോടെ Recharge Your Reading പദ്ധതി എല്ലാ ക്ലാസുകളിലും ഒക്ടോബർ മാസം മുതൽ നടപ്പിലാക്കി. Online ക്ലാസ്സുകളിൽ നൽകുന്ന പാഠഭാഗ വായനയ്ക്ക് പുറമേ, വെള്ളി, ശനി , ഞായർ ദിവസങ്ങളിൽ അധിക വായന സാമഗ്രികൾ നൽകി (മറ്റു പുസ്തകങ്ങൾ, ചിത്രകഥകൾ, ന്യൂസ് പേപ്പർ , വായനാ കാർഡ് തുടങ്ങിയവ .......)വ്യത്യസ്തവും രസകരവുമായ വഴികളിലൂടെ വായനയെ മെച്ചപ്പെടുത്താൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു. കുട്ടികളുടെ വായനയ്ക്കായി പാഠഭാഗം/ പത്രം / കഥ / വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കഥാപുസ്തകത്തിന്റെ ഒരു പാരഗ്രാഫ് അല്ലെങ്കിൽ ഒരു പേജ് തെരഞ്ഞെടുത്ത് അത് വായിച്ച് , Audio or video clip ഗ്രൂപ്പിൽ അയച്ചു തരുന്നു. ക്ലാസധ്യാപകർ അത് വിലയിരുത്തുന്നു. മെച്ചപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ നൽകുന്നു. വിദ്യാർത്ഥികൾ മെച്ചപ്പെടുത്തിയ അതേ ഭാഗം അല്ലെങ്കിൽ പുതിയത് വായിച്ച് ഗ്രൂപ്പിൽ Post ചെയ്യുന്നു(Reading Test). വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അധിക പ്രവർത്തനമായാണ് ഗ്രൂപ്പുകളിൽ നൽകുന്നത്. നിത്യേനയുള്ള ഓൺലൈൻ ഭാഷാ ക്ലാസ്സുകളിൽ തുടർ വിലയിരുത്തൽ പ്രക്രിയയായി ഒന്നോ രണ്ടോ വിദ്യാർത്ഥികളോട് അധ്യാപകർ പറയുന്ന ഒരു ഭാഗം വായിക്കുന്നുണ്ടെങ്കിലും, ഈ ശേഷി എല്ലാ കുട്ടികൾക്കും സ്വായത്തമാവുംവിധം വിദ്യാലയത്തിന്റെ തനതു പ്രവർത്തനമായാണ് ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത്. ഇത് കുട്ടികൾക്കു തന്നെ സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും സാധ്യതയൊരുക്കുന്നു . അധ്യാപകർക്ക് തുടർ മൂല്യനിർണ്ണയം നടത്താനും കഴിയുന്നുണ്ട്. അധ്യാപകർ അവരവരുടെ ക്ലാസ് ഗ്രൂപ്പുകൾ വഴി നൽകുന്ന ഈ പ്രവർത്തനങ്ങൾ കുട്ടികൾ ഏറെ ഉത്സാഹത്തോടെയും മത്സരബുദ്ധിയോടെ യുമാണ് ചെയ്തുവരുന്നത്. ഓരോ പ്രവർത്തനത്തിനും, അധ്യാപകരോടൊപ്പം രക്ഷിതാക്കളും പൂർണ്ണ പിന്തുണയോടെ ഇതിൽ പങ്കാളികളാകുന്നു. വിവിധ ഭാഷകളിലെ വായനയെ പരിപോഷിപ്പിക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഉൽപന്നങ്ങൾ, audio/video രൂപത്തിൽ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്. ഓരോ മാസവും ലഭിച്ച ഈ ഉൽപ്പന്നങ്ങളെ വിലയിരുത്തി , ക്ലാസ് അടിസ്ഥാനത്തിൽ ഒരു Shining star സ്റ്റാറിനെ കണ്ടെത്തുന്നു.