എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25202 (സംവാദം | സംഭാവനകൾ)
എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ
വിലാസം
തായ്ക്കാട്ടുകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201725202




ചരിത്രം

ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം. കാലക്രമേണ Standard കമ്പനി(2000-ാമാണ്ടില്‍) പ്രവര്‍ത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി.ഡിവിഷനുകള്‍ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാന്‍ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂള്‍കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവില്‍വന്നതോടെ സ്കൂള്‍ഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ല്‍ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂള്‍ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഒാഫീസ് റൂം, 4 ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ റൂം,,പ്രീ-പ്രൈമറി ക്ലാസ് റൂം (മുകളിലെ ക്ലാസ് മുറികള്‍ ഹാള്‍ ആയും ഉപയോഗിക്കാന്‍ പററുന്ന തരത്തിലുള്ളത്) ഇത്രയും സൗകര്യങ്ങളടങ്ങുന്ന ഒരു രണ്ടുനില കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അജിത.കെ.എ
  2. സി.എം.റംലത്ത്ബീഗം
  3. ജനാര്‍ദ്ദനന്‍.എന്‍.ആര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
  • ആലുവ എറണാകുളം റൂട്ടില്‍ കമ്പനിപ്പടി ജംഗ്ഷനില്‍ ഇറങ്ങി എസ്.പി.ഡബ്ല്യു റോഡിലൂടെ ഒരു കിലോമീററര്‍ സ‍ഞ്ചരിച്ചാല്‍ മതി.
  • --

{{#multimaps:11.10.0864534,76.341984 |zoom=13}}