എസ്. കെ. വി. എൽ. പി. എസ്. കുഴിക്കലിടവക

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചെറുമങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് 

എസ്. കെ. വി. എൽ. പി. എസ്. കുഴിക്കലിടവക
New12345.jpg
വിലാസം
പുത്തൂർ

പുത്തൂർ പി.ഒ.
,
കൊല്ലം - 691507
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽ39216gskvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്39216 (സമേതം)
യുഡൈസ് കോഡ്32130700410
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്‌പലത
പി.ടി.എ. പ്രസിഡണ്ട്ശശികല എം ബി
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി ജി
അവസാനം തിരുത്തിയത്
01-03-2024Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചെറുമങ്ങാട് ജി എസ് കെ വി എൽ പി എസ് കുഴിക്കലിടവക എന്ന വിദ്യാലയം ഒരു നൂറ്റാണ്ടോളം പഴക്കുള്ളതാണ്.പവിത്രേശ്വരം പഞ്ചായത്തിലെ ചെറുമങ്ങാട് 3-മ് വാർഡിലെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പുത്തൂർ ടൗണിനടുത്താന് ഈ സ്കൂൾ. ചെറുമങ്ങാട്, തെക്കുംചെരി, കാരിക്കൽ എന്നീ പ്രദേശങ്ങളിലെ വീടുകളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.ഈ സ്കൂളിനടുത്തയി രണ്ടു അംഗനവാടികൾ കൂടി പ്രവർത്തിക്കുന്നുണ്ട്.

കൊല്ലവർഷം 1090 ലാണ് ഈ സ്കൂൾ കുടിപള്ളിക്കുടമായി പ്രവർത്തനം ആരംഭിച്ചത്.കുഴിക്കലിടവകയിലെ പ്രധാന മാടമ്പിയായ പുത്തൻ വീട്ടിൽ കൃഷ്ണനുണ്ണിത്താനാണ് ഈ സ്കൂൾ സ്ഥാപിച്ചത്.ഏതാനും വർഷങ്ങൾക്കകം സർക്കാരിൽ നിന്നും അനുവാദവും അംഗീകാരവും കിട്ടി.1095 മുതൽ സർക്കാരിൽ നിന്നും ഗ്രാൻഡ് അനുവദിച്ചു.1110 മുതൽ ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീർന്നു.ഇടക്ക് 2 വർഷം ഇവിടെ 5 ആം ക്ലാസ്സ് തുടങ്ങാൻ ഉള്ള അനുമതി കിട്ടി.

1112 ൽ തെക്കുംചേരിയിൽ ഉള്ള ഏതാനും ആളുകളും ആയി ക്രിമിനൽ കേസുണ്ടായി.ഈ കേസിൻ്റെ ഫലമായി 1112 ൽ ഹെഡ്മാസ്റ്ററും മറ്റൊരു അധ്യാപകനുമോഴിച്ച് ബാക്കിയുള്ളവരെ സ്കൂളിൽ നിന്നും സ്ഥലം മാറ്റി.ഈ സമയം കൃഷ്ണനുണ്ണിത്താൻ്റെ മകനായ നടുവിലെ വീട്ടിൽ K ബാലകൃഷ്ണ പിള്ളയായിരുന്നു മാനേജർ.ശ്രീ കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1123 തുലാമാസം 1 ആം. തിയതി ഈ സ്കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്തു.അന്നത്തെ ദിവാനായിരുന്ന C.P.രാമസ്വാമി അയ്യരുടെ പരിഷ്‌കാരമനുസരിച്ചാണ് ഈ സ്കൂൾ സറണ്ടർ ചെയ്തത്.ആദ്യകാല ഹെഡ്മാസ്റ്റർ തൊണ്ടലിൽ വീട്ടിൽ ശ്രീ കേ നാണുപിളളയായിരുന്നു.ഈ സ്കൂൾ സറണ്ടർ ചെയ്ത കാലത്ത് ഹെഡ്മാസ്റ്റർ പുത്തൂർ തയ്യൽ വീട്ടിൽ R.രാഘവൻ പിള്ള ആയിരുന്നു.

കാരിക്കൽ, താഴം, കരിമ്പിൻപുഴ, തെക്കുംചേരി, ചെറുമങ്ങാട്, ചെറുപൊയ്ക എന്നീ കരകൾ ചേർന്നതാണ് കുഴിക്കലിടവക. ഈ സ്കൂൾ സ്ഥാപിച്ചകാലത്ത് സമീപത്തെങ്ങും മറ്റ് സ്കൂളുകൾ ഇല്ലായിരുന്നു.ആദ്യകാലത്ത് 300 ൽ അധികം കുട്ടികൾ ഉണ്ടായിരുന്നു.ക്രമേണ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുകിയതുമൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു.കൊട്ടാരക്കര ,ശാസ്താംകോട്ട റോഡരികിലായി 50 സെൻ്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ആദ്യകാലത്ത് പട്ടികജാതികാർക്കും മറ്റു പിന്നോക്ക സമുദായകാർക്കും ഈ സ്കൂൾ മാത്രമായിരുന്നു ഏക ആശ്രയം .ഈ സ്കൂളിൽ പഠിച്ചിട്ടുള്ള പല വ്യക്തികളും ഉന്നത നിലയിലെത്തി യിട്ടുണ്ട്.പ്രശസ്ത ഡോക്ടർ മാ Dr. പുഷ്പാംഗദൻ,K.V കേശവപിള്ള വൈദ്യർ,Dr. പുരുഷോത്തമൻ,പുത്തൂർ ദിവാകരൻ,P. മാധവൻ പിള്ള എന്നിവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു.

സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ എന്ന ഇംഗ്ലീഷ് മീഡിയം തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ പ്രദേശത്തുള്ള ഭൂരിഭാഗം കുട്ടികളെയും LKG മുതൽ ടി സ്കൂളിലും പരിസര പ്രദേശത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലും അയക്കുകയാണ്.തത്ഫലമായി ഓരോ വർഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു സ്കൂൾ uneconomic ആയി പ്രഖ്യാപിക്കപ്പെട്ടു.എങ്കിലും ഇന്നാട്ടിലെ സാധാരണക്കാരുടെ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള പൊതു വിദ്യാലയമായി ഇന്നും ഈ സ്കൂൾ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...