എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/പ്രകൃതിയെ രക്ഷിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ രക്ഷിച്ച കുട്ടി

ഒരിടത്ത് ഒരിടത്ത് ഒരു കടക്കാരൻ ഉണ്ടായിരുന്നു. അയാളുടെ കടയിൽ നിറയെ പലഹാരങ്ങളും മിഠായികളും ഉണ്ടായിരുന്നു. എന്നും ഈ കടക്കാരൻ കടയിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്കും മറ്റും ചാക്കിലാക്കി റോഡ് അരുകിലോ തൊട്ടടുത്ത പുഴയിലോ തള്ളിയിടും. ദിവസവും ഇങ്ങനെ മാലിന്യം തള്ളിയിടുന്നത് ഒരു കുട്ടി കാണുന്നുണ്ടായിരുന്നു. ഒരു ദിവസം പ്രതികരിക്കാൻ തന്നെ കുട്ടി തീരുമാനിച്ചു. കടക്കാരൻ മാലിന്യങ്ങൾ നിക്ഷേപിക്കാനെത്തിയപ്പോൾ കുട്ടി ഓടിച്ചെന്നു. "എന്താ അങ്കിൾ ഈ കാണിക്കുന്നത്... ലോകം ഇത്രയും വലിയ വിപത്തിനെ നേരിട്ടിട്ടും നാം പാഠം പഠിച്ചില്ലെന്നാണോ.. പ്രകൃതി നമ്മൾ സ്വയം നന്നാകുമെന്ന് കരുതിയാണ് ഇത്രയും കാലം എല്ലാം സഹിച്ചത്.. ഒടുവിൽ ഈ ഭൂമി സ്വയം ശുദ്ധീകരിച്ചു... എന്നിട്ടും നമ്മൾ പഴയതിലേക് തിരിച്ചു പോയി ഇനിയും മഹാമാരികളെ ക്ഷണിച്ചു കൊണ്ട് വരണോ.." കുട്ടിയുടെ വാക്കുകൾ ചുറ്റും നിന്നവരുടെ കണ്ണ് തുറപ്പിച്ചു അവരും കടക്കാരനെ ശകാരിച്ചു.. തെറ്റ് മനസ്സിലാക്കിയ കടക്കാരൻ മാലിന്യങ്ങൾ തിരികെ ശേഖരിച്ചു ശരിയായി സംസ്കരിക്കാൻ തീരുമാനിച്ചു.

ദയ മറിയം ഷെറി
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ