എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഹരിതകേരളം 2016

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

പള്ളുരുത്തി എസ്.ഡി.പി.വൈ.ബോയ്സ് ഹൈസ്കൂളിൽ "ഹരിതകേരളം" പരിപാടിക്ക് വർണ്ണാഭമായ തുടക്കം.ബഹുമാന്യനായ പി.ടി.എ.പ്രസിഡന്റ് സി.ജി.സുധീർ ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഉദ്ബോധന പ്രധാനമായ കവിതാലാപനം,ലഘുപ്രഭാഷണം,ഇവ കുട്ടികൾ അവതരിപ്പിച്ചു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിജ്ഞ അശ്വിൻ സൂധീർ ചൊല്ലിക്കൊടുത്തത് മറ്റുകുട്ടികൾ ഏറ്റുചൊല്ലി. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച തുണിസഞ്ചികളുടെ ഉദ്ഘാടനവും തദ്ദവസരത്തിൽ പി.ടി.എ. പ്രസിഡന്റ് നിർവ്വഹിക്കുകയുണ്ടായി. സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി ഈ തുണി സഞ്ചികൾ പള്ളുരുത്തി മാർക്കറ്റിൽ പൊതുജനങ്ങൾക്കു വിതരണം ചെയ്യുകയുണ്ടായി.ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ശ്ലാഘനിയമായ ഈ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത് ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്ററായ ടി.കെ ബീനയുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങളാണ്.കെ.ആർ.ലീന ആശംസയും പി.കെ ഭാസി കൃതജ്ഞതയും രേഖപ്പെടുത്തി.


Inauguration of Haritha Keralam by P.T.A President
Free Distribution of Clothe bags in Public