എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിവിധ ദിനാചരണങ്ങൾ/2016 ജൂൺ 19 വായനാ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി‎ | വിവിധ ദിനാചരണങ്ങൾ
15:13, 15 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepasulekha (സംവാദം | സംഭാവനകൾ) ('വായനാദിനം ജൂണ്‍ 20ാം തീയതി തിങ്കളാഴ്ച ആചരിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാദിനം ജൂണ്‍ 20ാം തീയതി തിങ്കളാഴ്ച ആചരിച്ചു.അസംബ്ലിയില്‍ വച്ച് വിദ്യാരംഗം-കലാ-സാഹിത്യവേദി കണ്‍വീനര്‍ 8-A യിലെ ജയദേവന്‍ ശ്രീ..പി.എന്‍ പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുകുറിപ്പ് അവതരിപ്പിച്ചു.ജോയിന്റ് കണ്‍വീനറായ 8 c യിലെ ജിഷ്ണു എം.ടി വാസുദേവന്‍നായരുടെ 'അസുരവിത്ത്' എന്ന കൃതി പരിചയപ്പടുത്തി.ആല്‍ഡ്രിന്‍ ഇഗ്നേഷ്യസ് 6 B വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പ് അവതരിപ്പിച്ചു.തുടര്‍ന്ന് ജിഷ്ണു വായനാദിന പ്രതിജ്ഞ ചൊല്ലി.ഈ ആഴ്ച വായനാവാര മായിട്ടാചരിക്കുവാന്‍ തീരുമാനിച്ചു.21ാം തീയതി സഫീര്‍ അഹമ്മദ് ശ്രീ.കടമ്മനിട്ട രാമകൃഷ്ണന്‍ എഴുതിയ 'ഊഞ്ഞാല്‍പ്പാട്ട്' എന്ന കവിത ആലപിച്ച് ആസ്വാദനം അവതരിപ്പിച്ചു.22ാം തീയതി റിഫാസ് ചാച്ചാജി കഥകള്‍ അവതരിപ്പിച്ചു.23ാം തീയതി പ്രീയദര്‍ശന്‍,അശ്വിന്‍കുമാര്‍ എന്നിവര്‍ മുരുകന്‍കാട്ടാക്കടയുടെ 'തിരികെയാത്ര' എന്ന കവിത ആലപിച്ചു.24ാം തീയതി ശ്രീമതി.സുഗന്ധി ടീച്ചര്‍ എഴുതിയ കവിത കുട്ടികള്‍ ഈണത്തില്‍ ചൊല്ലി.യു.പി വിഭാഗം പുസ്തകപ്രദര്‍ശനവും ,വായനാമത്സരവും സംഘടിപ്പിച്ചു