എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
26056 school pic.jpg
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
യുഡൈസ് കോഡ്32080800603
വിക്കിഡാറ്റQ99485967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ786
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ786
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ786
അദ്ധ്യാപകർ34
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ786
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷിജു സി എൻ
എം.പി.ടി.എ. പ്രസിഡണ്ട്റഫിയത്ത്
അവസാനം തിരുത്തിയത്
19-01-202226056sdpybhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എറണാകുളംജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീ ധർമ്മ പരിപാലന യോഗം സ്ക്കൂളുകൾ. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നൽകി കൊണ്ട് ഗുരുദേവൻ 1916 മാർച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.

ചരിത്രം

ആയിരത്തിത്തൊള്ളായിരത്തി പത്തൊമ്പതിലാണ് എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാൻഡേർഡുകളിൽ ഓരോ ഡിവിഷൻ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ച് മെയ് പതിനെട്ടിന് ലോവർ പ്രൈമറി സ്ക്കൂൾ പൂർണ്ണ രീതിയിൽ പ്രവർത്തനമാരംഭിച്ചു. എസ്.ഡി.പി.വൈ ഹൈസ്ക്കൂൾ ഹൈസ്ക്കൂളായി ഉയരുന്നത് ആയിരത്തിത്തൊള്ളായിരത്തിഅമ്പത് ജൂൺ നാലിനാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേൾസ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന്ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്ക്കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
  • എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
  • എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
  • എസ്.ഡി.പി.വൈ ടി.ടി.ഐ
  • എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
  • എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

മുൻസാരഥികൾ

  • ശ്രീ.നാരായണൻ
  • ശ്രീ.ഗോവിന്ദ കൈമൾ-1942-1962
  • ശ്രീ.പി.ആർ.കുമാരപിള്ള-1962-1970
  • ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ-1970-1983
  • ശ്രീ.സി.ജി.പവിത്രൻ-1983-1985
  • ശ്രീ.പി.എൻ.വേലായുധൻ-1985-1987
  • ശ്രീ.എം.പി.പരമേശ്വരൻ ഇളയത്-1987-1991(എച്ച്.എം),1991-1993(പ്രിൻസിപ്പാൾ)
  • ശ്രീമതി.ജെ.റോസമ്മ-1993-1996
  • ശ്രീമതി.പി.കെ.ബിന്ദു-1996-1999
  • ശ്രീമതി.പി.അന്നമ്മ ജോസഫ്-1999-2000
  • ശ്രീമതി.എ.പി.പത്മാവതി-2000-2005
  • ശ്രീമതി.ചിന്ന എസ്.കരിപ്പായി-2002-2005
  • ശ്രീമതി.വി.കെ.ശാരദ-2005-2006(പ്രിൻസിപ്പാൾ),2006-2007(എച്ച്.എം)
  • ശ്രീ.എ.ജെ.ബേബി-2007ഏപ്രിൽ
  • ശ്രീമതി.മൈക്ലീന ഫാത്തിമ എം.എഫ്-2007-2008
  • ശ്രീമതി.പി.ഷീലമ്മ-2008-2009
  • ശ്രീ.കെ.എൻ.സതീശൻ-2009-2014
  • ശ്രീ.വി.എൻ.ബാബു (2014-2015)
  • ശ്രീ എം എൻ സന്തോഷ് (2015-2017)
  • ശ്രീമതി ശ്രീദേവി എസ് ആർ(2017-)


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)


ഭൗതിക സൗകര്യങ്ങൾ

  • ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
  • ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
  • മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
  • 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ എെ.ടി.ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .എെ.ടി.ലാബ്.
  • ഒരു മൾട്ടിമീഡിയ റൂം.
  • സയൻസ് ലാബ്.
  • ഗണിതലാബ്.
  • സെമിനാർ ഹാൾ
  • കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
  • വിശാലമായ കളിസ്ഥലം.
  • കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ


ഹൈടെക്

എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ട്ടങ്ങൾ


സൃഷ്ടികൾ


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

Loading map...