എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
04:32, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 1916 മാര്‍ച്ച് 8-ന് ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവ…)

1916 മാര്‍ച്ച് 8-ന് ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിര്‍വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂര്‍ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ന്നു.1946 ല്‍ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിപുലീകരണത്തിനായി കൂടുതല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. 1970 കാലഘട്ടത്തില്‍ എസ്.ഡി.പി.വൈ.ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേള്‍സ് സ്കൂള്‍.

ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ യശ: ശരീരനായ ശ്രീ പി. ആര്‍.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകന്‍ഉള്‍പ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈ സ്കൂള്‍ 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ന്നു.2002-ല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ computer Science,MLT എന്നീ കോഴ്സുകളും അണ്‍എയ്ഡഡ് പ്ലസ് ടു വില്‍ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.

നേട്ടങ്ങള്‍

2002 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരിക്ഷയില്‍ കുമാരി കുക്കു സേവ്യര്‍ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോള്‍ മുതല്‍ഓരോ വര്‍ഷവും എല്ലാ വിഷയങ്ങള്‍ക്കും A+ നേടുന്നവരുടെ എ ണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളില്‍ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്റ പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.

കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാന്‍ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെന്‍സി, ഗാനരചനയില്‍ മികച്ച നിലവാരം പുലര്‍ത്തിയ ശശികലാ മേനോന്‍,കായികരംഗത്ത് സ്വര്‍ണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡര്‍ അശ്വതി പി. നായര്‍, ചലചിത്ര താരം രഹ്ന ഹസനാര്‍, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ്.