എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2016 ജൂൺ 1 പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)

പ്രവേശനോത്സവം

ഈ അദ്ധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ാം തീയതി ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു.10 മണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ യോഗനടപടികള്‍ ആരംഭിച്ചു.ബഹു.യോഗം പ്രസിഡന്റ് വി.കെ.പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ വി.കെ.പ്രദീപ്,മുന്‍ എം.എല്‍.എ യും ഈ സ്കൂളിലെ റിട്ട.ഹെഡ്മാസ്റ്ററുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ , ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ്,ഗേള്‍സ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് എം.ബി.ബീന ,എച്ച്.എസ്.എസ്.പ്രീന്‍സിപ്പാള്‍ ശ്രീമതി.കൃഷ്ണ ഗീതി ,മോഡല്‍ എല്‍.പി സ്കൂള്‍ ഹെഡ്മിസ്ട്രസ്.ബിന്ദു കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനില ശെല്‍വന്‍, യോഗം കൗണ്‍സിലര്‍മാര്‍ , പി.ടി.എ.പ്രസിഡന്റുമാര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സന്തോഷ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.തുടര്‍ന്നു പീതാംബരന്‍മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു.നവാഗതര്‍ക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേര്‍ന്നു.അദ്ധ്യാപകര്‍ കുട്ടികളോട് സ്നേഹപൂര്‍വ്വം പെരുമാറേണ്ടതാണെന്നും ക്ലാസ്സുകള്‍ എല്ലായ്പോഴും സജീവമായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ സ്ഥാപനവുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചും പറഞ്ഞു.സുനിലാ ശെല്‍വന്‍ ആശംസാപ്രസംഗം നടത്തി.അതിനു ശേഷം പഠനക്കിറ്റ് വിതരണം ചെയ്തു.തുടര്‍ന്നു വി.കെ.പ്രദീപ് പീതാംബരന്‍മാസ്റ്ററെ പാരിതോഷികം നല്‍കി ആദരിച്ചു.ബിന്ദു ഏവര്‍ക്കും കൃതജ്ഞ അര്‍പ്പിച്ചു.കുുട്ടികള്‍ക്കു് മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.11.15 നു് യോഗനടപടികള്‍ അവസാനിച്ചു.തുടര്‍ന്നു് ഈ അദ്ധ്യയനവര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം പി.ടി.എ‌ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.അഞ്ചാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നതു്.