എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സ്ഥലനാമോൽപത്തി

ഉമ്മത്തൂർ എന്ന പേര് പ്രദേശത്തിന് വരാൻ കാരണമായി പ്രധാനമായും 3 അനുമാനങ്ങൾ ഉണ്ട്.

1) ഉമ്മം എന്ന പേരിൽ അറിയപ്പെടുന്ന ഔഷധസസ്യം മുൻ കാലത്ത് ഈ പ്രദേശത്ത് സുലഭമായത് കാരണം.

2) ഉമ്മളങ്ങൾ അഥവാ ഉപ്പ് കുറുക്കുന്ന സ്ഥലങ്ങൾ മുമ്പ് ഉണ്ടായിരിക്കാം, അങ്ങിനെ ഉപ്പ് കുറുക്കുന്ന സ്ഥലമെന്ന നിലയിൽ ഉമ്മളത്തൂരായി. അത് പ്രായേണ ഉമ്മത്തൂരായി.

3. ഉമ്മയുടെ അല്ലെങ്കിൽ ഉമ്മത്തിന്റെ ഊര് എന്ന നിലയിൽ ആവാം

ഗ്രാമ്യഭാഷ

പുയ്യാപ്ല = മണവാളൻ
പുയ്യട്ട്യാർ = മണവാട്ടി
മങ്ങലം = വിവാഹം
തക്കാരം = സൽക്കാരം
ഇഞ്ഞ് = നീ
ഓർ = അവർ
ഞാള് = ഞങ്ങൾ
ഓൻ = അവൻ
ഓള് = അവൾ
മോന്തി = രാത്രി
ബരത്തം = അസുഖം
മീട് = മുഖം
കീയുക = ഇറങ്ങുക
പായുക - ഓടുക
തക്കുക = അടിക്കുക
തിരുമ്പുക = അലക്കുക
പൊര = വീട്
നീറാൽ = അടുക്കള
കോലായി = വരാന്ത
കെരട് = കിണർ
കണ്ടം = പറമ്പ്
വെളിച്ചില് = മച്ചിങ്ങ
പയ്യ് = പശു
കരിങ്ങണ്ണി = പഴുതാര