എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈസ്‍കൂളിലും ഹയർസെക്കണ്ടറിയിലുമായി വായനാമുറിയോടു കൂടിയ 10000ത്തിൽ അധികം പുസ്തകങ്ങളുള്ള രണ്ട് നല്ല ഗ്രന്ഥശാലകൾ നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു. ലൈബ്രേറിയന്റെ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടന്നുവരുന്നു. കഥ, കവിത, ഉപന്യാസങ്ങൾ, ലേഖനങ്ങൾ, നാടകം, നോവൽ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാണ്. പുരാണിക് എൻസൈക്ലോപീഡിയാ , ശബ്ദതാരാവലി, ചരിത്രഗ്രന്ഥങ്ങൾ, ആത്മകഥകൾ, ജീവചരിത്രം, കാർഷിക ഗ്രന്ഥങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയുടെയൊക്കെ വിപുലമായ ഒരു ശേഖരം തന്നെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ട്. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ നൽകുമ്പോഴും രേഖപ്പെടുത്തുന്നതിനായി പ്രത്യേക റജിസ്റ്റർ സൂക്ഷിക്കുന്നു. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രേറിയൻമാരാണ് നൽകുന്നത്. രണ്ടാഴ്ച മുതൽ ഒരുമാസം വരെയാണ് പുസ്തകം കൈവശം സൂക്ഷിക്കാനുള്ള കാലാവധി. സ്‍കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഈ ലൈബ്രറിയിൽ അംഗങ്ങളാണ്

പുസ്തകമേള

സപ്തദിന പുസ്തക മേള യുടെ ഉത്ഘാടനം പ്രമുഖ കഥാകൃത്ത് പി കെ പാറക്കടവ് നിർവഹിക്കുന്നു

പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി 2021 ഡിസംബർ1 മുതൽ 7വരെ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സഹകരണത്തോടെ സംഘടിപ്പിച്ച സപ്തദിന പുസ്തക മേളയുടെ ഉത്ഘാടനം പ്രമുഖ കഥാകൃത്ത് പി കെ പാറക്കടവ് നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പുസ്തമേളയിൽ ഇരുപതോളം പ്രസാധകരുടെ പവലിയനുകളിലായി ഇരുപത്തായ്യായിരത്തോളം പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്നു.