എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്

കരിമണ്ണൂർ പഞ്ചായത്ത് ഓഫീസ് 2022
കരിമണ്ണൂർ ടൗൺ 2022

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. കരിമണ്ണൂർ‍, നെയ്യശ്ശേരി എന്നീ വില്ലേജുകളുടെ പരിധിയിലാണ് ഈ പഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 33.33 ചതുരശ്ര കിലോമീറ്റർ ആണ്.

അതിർത്തികൾ

  • വടക്ക് - വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്,
  • തെക്ക് - ഇടവെട്ടി, ആലക്കോട് ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - കോടിക്കുളം ഗ്രാമപഞ്ചായത്ത്,തൊടുപുഴ നഗരസഭ
  • കിഴക്ക് - ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

വാർഡുകൾ

  1. നെയ്യശ്ശേരി
  2. ആനിക്കുഴ
  3. തൊമ്മൻകുത്ത്
  4. മുളപ്പുറം
  5. കോട്ടക്കവല
  6. നെല്ലിമല
  7. പാഴൂർകര
  8. പള്ളിക്കാമുറി
  9. പന്നൂർ
  10. ചേറാടി
  11. കരിമണ്ണൂർടൌൺ
  12. കിളിയറ
  13. ഏഴുമുട്ടം
  14. കുറുമ്പാലമറ്റം

തൊമ്മൻകുത്ത് വെള്ളച്ചാട്ടം

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്‌ തൊമ്മൻ‌കുത്ത്.ഈ വെള്ളച്ചാട്ടത്തിലേക്ക് കടന്നുപോകുന്നത് നമ്മുടെ വിദ്യാലയത്തിന്റെ മുൻപിലൂടെയാണ് ഇതിനുപുറമേ, ഏഴുനിലക്കുത്ത് എന്ന മറ്റൊരു വെള്ളച്ചാട്ടം കൂടി സമീപപ്രദേശത്തു തന്നെയുണ്ട്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. ഇവിടെ മുകളിലായുള്ള പരന്ന പാറപ്പുറത്തിരുന്നാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കാണാം. വേനൽക്കാലത്ത് ഇവിടം ട്രക്കിങ്ങ് നടത്തുന്നതിന്‌ വളരെ അനുയോജ്യമാണ്‌. മഴക്കാലത്ത് അപകടസാധ്യത കൂടുതലാണ്. തൊമ്മൻ‌കുത്തിൽ നിന്നും ഒരു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചാൽ ഏഴുനിലക്കുത്തിലെത്താം.

പുഴ കടക്കുമ്പോൾ ഒഴിക്കിൽപ്പെട്ട് മരണമടഞ്ഞ തുമ്പൻ എന്ന ആദിവസി മൂപ്പനിൽ നിന്നാണ് തൊമ്മൻകുത്തിന് ആ പോര് കിട്ടിയതെന്ന്കരുതുന്നു. നിരവധി കുത്തുകൾ അഥവാ വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തിന് സൗന്ദര്യം പകരുന്നത്‌. തൊമ്മൻകുത്തിന്റെ മറ്റൊരു കൗതുകം നിഗുഢത നിറഞ്ഞ ഗുഹകളാണ്. വർഷകാലത്ത് ജലപാതങ്ങളുടെ സൗന്ദര്യവും ഭീകരതയും ഒരേ പോലെ ഇവിടെ ദൃശ്യമാണ്. കൊടും വേനലിൽ ജലസാന്നിദ്ധ്യം കുറയുമെങ്കിലും വെള്ളച്ചാട്ടങ്ങൾ നിലയ്ക്കാറില്ല.

ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് കടക്കണമെങ്കിൽ പാസ് എടുക്കണം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പാസിന്. ക്യമാറ ഉപയോഗിക്കണമെങ്കിൽ അതിനും ചാർജ് ഉണ്ട്.ഇക്കോ ടൂറിസം കേന്ദ്രമെന്നെഴുതി വച്ച വലിയ ഗേറ്റ് കടന്ന് കാടിനുള്ളിലേക്ക് കയറിയാൽ മാത്രമേ എല്ലാ വെള്ളച്ചാട്ടങ്ങളും കാണാൻ കഴിയൂ. നവംബർ മുതൽ ഏപ്രിൽ വരെ കാടിനുള്ളിലേക്ക് ട്രക്കിങ് അനുവദിക്കും. 500 രൂപയാണ് ചാർജ്.

"തൊമ്മൻകുത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ " തൊമ്മൻകുത്ത്, എഴുനില കുത്ത്, തോൻ കുഴികുത്ത്, ചെട്ടത്താൻ കുത്ത്, പളുങ്കൻ കുത്ത്, കുടച്ചിയാർ കുത്ത്, മുത്തികുത്ത്, നാക്കയം കുത്ത്, തെക്കൻ തോണി കുത്ത്, കൂവമലകുത്ത് "ഗുഹകൾ "പ്ലാപ്പൊത്തുഗുഹ, പളുങ്കൻ അള്ള, മുത്തിമുക്ക് അള്ള്, മാക്കൻ അള്ള്, അടപ്പൻ ഗുഹ, മന്തിക്കാനം അള്ള , നരകം അള്ള് . "വ്യൂ പോയിന്റെ " കുരിശുമല , ചാഞ്ഞപാറ, നെല്ലിമുടി, തൊപ്പിമുടി, ഭീമൻ കട്ടിലും കസേരയും. നിരവധി അളുകൾക്ക് വെള്ളച്ചാട്ടത്തിൽ അപകട മരണം സംഭവിച്ചിട്ടുണ്ട് . മരണപ്പെട്ടവരിൽ പലരുടെയും മൃതദേഹം ദിവസങ്ങൾക്കു ശേഷമാണ് കിട്ടാറുള്ളു

എത്തിച്ചേരാനുള്ള വഴി

തൊടുപുഴയിൽ നിന്നും കരിമണ്ണൂർ വഴി 19 കിലോമീറ്റർ ദൂരമാണ്‌ ഇവിടെയ്ക്കുള്ളത്. എറണാകുളത്തുനിന്നും വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ യാത്ര ചെയ്താൽ മതി.

കാടിനുള്ളിലെ വെള്ളച്ചാട്ടം തേടി...