എസ്.എൻ.വി.എച്ച്.എസ്.പനയറ/സോഷ്യൽ സയൻസ് ക്ലബ്ബ്


✨ഉദ്ഘാടനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് ക്ലബ്ബിൻറെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു.

ഓൺലൈനായി സംഘടിപ്പിച്ച ഉദ്ഘാടന യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീമതി: AR അജിതകുമാരി അധ്യക്ഷത വഹിക്കുകയും  ക്ലബ്ബിൻറെ പ്രവർത്തന ഉദ്ഘാടനം ശ്രീ ഷോണി. ജി.ചിറവിള (മൈനിങ് ആൻഡ് ജിയോളജി ക്കൽ ഡിപ്പാർട്ട്മെൻറ് തിരുവനന്തപുരം) നിർവഹിച്ചു.ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ "ഭൂമിയുടെ കഥ"എന്ന ഷോർട്ട് ഫിലിം പ്രദർശിപ്പിക്കുകയും ചെയ്തു.കൂടാതെ ഓൺലൈൻ ചിത്രരചന മത്സരവും സംഘടിപ്പിച്ചു.

✨ജൂലൈ 12 മലാല ദിനം

മലാല ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ദിനവൃത്താന്തം സർഗ്ഗ കൈരളി ഗ്രൂപ്പിൽ വിവരണം നൽകുകയും തുടർന്ന് ജാനകി ബിജു, സംഘമിത്ര എന്നീ കുട്ടികൾ മലാല അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു

✨ജൂലൈ 18 നെൽസൺ മണ്ടേല ദിനം

നെൽസൺ മണ്ടേല ദിനത്തിൽ 5 A പഠിക്കുന്ന ദേവിക R രാജേഷ് എന്ന കുട്ടി നെൽസൺ മണ്ടേലയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട ഒരു ലഘു വിവരണം തയ്യാറാക്കി ഗ്രൂപ്പിൽ അവതരിപ്പിച്ചു ഏറെ ആകർഷകവും വിജ്ഞാനപ്രദവും ആയിരുന്നു ദേവിക R രാജേഷിൻ്റെ വിവരണം

✨ജൂലൈ 25 ഒളിമ്പിക് ക്വിസ് ആരംഭിച്ചു

ഒളിമ്പിക്സ് ആരംഭിച്ച ദിനം മുതൽ അവസാനിക്കുന്ന ആഗസ്റ്റ് എട്ടാം തീയതി വരെ എല്ലാ ദിവസവും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഒളിമ്പിക്സും ആയി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നൽകുകയും അവയുടെ ഉത്തരം കുട്ടികൾ വ്യക്തിഗതമായി അയച്ചു തരികയും ചെയ്യും. കുട്ടികളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ഈ ഒരു പ്രോഗ്രാമിന് ലഭിക്കുന്നത്  അതോടൊപ്പം തന്നെ ഒളിമ്പിക്സും ആയി ബന്ധപ്പെട്ട ഒരു പതിപ്പ് നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്

പത്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് പതിപ്പ് നിർമ്മാണം നടക്കുന്നത് ഒളിമ്പിക്സിലെ സമാപന ദിനത്തിൽ ഈ പതിപ്പുകളുടെ പ്രകാശനവും മികച്ച പതിപ്പ് തയ്യാറാക്കി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്

✨ജൂലൈ 27 കലാം സ്മൃതി

ശ്രീ എ പി ജെ അബ്ദുൽ കലാം സ്മരണ പുതുക്കൽ യുപി വിഭാഗം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു അധ്യാപകനും ബിആർസി കോർഡിനേറ്ററും വിക്ടേഴ്സ് ചാനൽ ഫെം ശ്രീ ആർ സുഭാഷ് കലാം അനുസ്മരണ പ്രഭാഷണം നടത്തി

എച്ച്. എം ശ്രീമതി അജിതകുമാരി എ ആർ ,പി ടി എ പ്രസിഡണ്ട് ശ്രീ സജേഷ് കുമാർ പൂർവ്വവിദ്യാർഥി ശ്രീ ഷോണി G ചിറവിള എന്നിവർ കലാം അനുസ്മരണം നടത്തി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്ലക്കാർഡുകൾ കലാം അനുസ്മരണ പ്രഭാഷണങ്ങൾ കുറിപ്പുകൾ എന്നിവ ഈ അവസരത്തിൽ കുട്ടികൾ അവതരിപ്പിച്ചു രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വളരെ മികച്ച പ്രതികരണമായിരുന്നു ഈ പരിപാടിക്ക് ഉണ്ടായിരുന്നത്

✨വീട് ഒരു വിദ്യാലയം ( സാമൂഹ്യ ശാസ്ത്രം)

ഗൂഗിൾ മീറ്റ്

11 8 2021

സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ പരിശീലനത്തിൽ എസ് എൻ വി എച്ച് എസ് എസ് പനയറയിൽ നിന്നും ഉണ്ണി.ജി.കണ്ണൻ  പങ്കെടുത്തു.

ചർച്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ച കാര്യം വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ആയി തോന്നുന്നത് സമൂഹവുമായി കൂടുതൽ വിദ്യാലയത്തിൽ അടുപ്പിക്കുകയും അതുപോലെ പഠന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് അതുപോലെ തന്നെ കുട്ടികളുടെ പ്രക്രിയ ശേഷി വളർത്തുക അവരുടെ സർഗ്ഗാത്മകത വളർത്തുക അന്വേഷണാത്മക വളർത്തുക ഇവയെല്ലാം നമ്മുടെ വീട് ഒരു പദ്ധതി വിദ്യാലയം പദ്ധതിയുടെ ലക്ഷ്യങ്ങൾ

✨ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം വിപുലമായ പരിപാടികളോടെ കൂടി  ആചരിച്ചു.  യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ നിർമ്മിക്കുകയും സഡോക്കോ കൊക്ക് നിർമ്മാണം നടത്തുകയും ചെയ്തു യുദ്ധവിരുദ്ധ സെമിനാർ അവതരിപ്പിച്ചു രാത്രി 7 മണിക്ക് റിപ്പോർട്ടർ ചാനൽ സീനിയർ ന്യൂസ് റീഡർ ശ്രീമതി അപർണ സെൻ വിശിഷ്ട അതിഥി ആയിട്ടുള്ള ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു നിലവിളികൾ അവസാനിക്കുന്നില്ല എന്ന ഈ സെമിനാറിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു സജീവമായ ചർച്ചയും അവതരണവും കൊണ്ട് വെബിനാർ ഏറെ ശ്രദ്ധേയമായി.

✨ആഗസ്റ്റ് 9 നാഗസാക്കി ദിനം

നാഗസാക്കി ദിനത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും അതുപോലെതന്നെ യുദ്ധ വിരുദ്ധ പ്ലക്കാർഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ നിർമ്മാണവും നടത്തി ഏറ്റവും മികച്ച രീതിയിൽ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ പ്ലക്കാർഡുകളും നിർമ്മിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

✨ആഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ യുപി ,HS തലത്തിൽ സംഘടിപ്പിച്ചു ദേശഭക്തിഗാനം സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു

✨ സെപ്റ്റംബർ 5

അധ്യാപക ദിനം

അധ്യാപക ദിനത്തിൽ  മുഖ്യാതിഥിയായി സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ,സ്റ്റേറ്റ് റിസോഴ്സ് പേഴ്സനുമായ  പ്രിയപ്പെട്ട Mohammed Iqbal  (GVHS കൊപ്പം, പാലക്കാട്)

sir ആയിരുന്നു.

✨ഒക്ടോബർ 2 ഗാന്ധിജയന്തി

സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൻ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ശ്രീമതി: പ്രിയങ്ക ബിറിൽ (ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻ്റ്), ഷൈജു.S (ഡയറ്റ് ആറ്റിങ്ങൽ), സ്വാതി.S(U. Cകോളെജ്, ആലുവ), ശ്രീമതി: സ്മിത സുന്ദരേശൻ (പ്രസിഡൻ്റ്,വർക്കല ബ്ലേക്ക്), Dr രജിത്ത് കുമാർ, ജോർജ് പോൾ ഗാന്ധി, ശ്രീ. MM ഉമ്മൻ(ഗാന്ധിയേൻ) എന്നിവർ ഓൺലൈനായി കുട്ടികൾക്ക് ഗാന്ധി ദിന സന്ദേശം നൽകി..

✨നവംബർ 1 കേരള പിറവി ദിനം

മുഖ്യാതിഥി നാടൻപാട്ട് കലാകാരനും,

വിദ്യാഭ്യാസ പ്രവർത്തകനുമായ..

ശ്രീ:അനിൽ വെഞ്ഞാറമൂട്.4000 ൽ പരം

നാടൻപാട്ട് ശിൽപശാലകളും

2000 കാവ്യാലാപനളരികളും നടത്തിയിട്ടുള്ള ഇദ്ദേഹം

എ.പി.ജെഅബുൽ കലാം

കൾച്ചറൽ സെൻ്റ്ർപാങ്ങോട്

തിരുവനന്തപുരം,പ്രസിഡൻ്റ് കൂടിയാണ്.

✨നവംബർ 14 ശിശുദിനം

ശിശുദിനത്തിൽ ക്ലബ്ബിൻ്റെ മുഖ്യത്ഥിയായി എത്തിയത് Adv: SP ദീപക്ക് (മുൻ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി) ആയിരുന്നു. വിദ്യാർത്ഥികളുമായി ഓൺലൈനായി സംവേദിച്ച ഇദ്ദേഹത്തിൻ്റെ ചർച്ചാ ക്ലാസ്സ് എറെ വിജ്ഞാനപ്രദമായിരുന്നു.

✨ഡിസംബർ 1 എയ്ഡ്സ് ദിനം

ഓൺലൈൻ വെമ്പിനാറിലൂടെ കുട്ടികൾക്ക് പനയറPHC യിലെ ഡോക്ടർ ശ്രീ അൻവർ അബ്ബാസ് ക്ലാസ്സ് എടുത്തു.

✨ജനുവരി 21

വിദ്യാലയങ്ങൾ തുറന്ന ശേഷം ക്ലബ്ബിൻ്റെ ആദ്യത്തെ ഓഫ് ലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യ്തു.