എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/ഗണിത ക്ലബ്ബ്-17

ഗണിത വിജയം
ആനാട് സി .ആർ.സിയുടെ കീഴിൽ ചുള്ളിമാനൂർ ജി .എൽ.പി .എസിൽ വച്ച് നടന്ന ഗണിത വിജയം ടീച്ചിങ് എയ്ഡ്സ് വർക്ക്‌ഷോപ്പിൽ ഞങളുടെ അധ്യാപകർ പങ്കെടുക്കുന്നു .

ഗണിത വിജയം
ഗണിത വിജയം
ഗണിത വിജയം


മാത്‍സ് ക്ലബ് ഉത്‌ഘാടനം .

മാത്‍സ് ക്ലബ്
മാത്‍സ് ക്ലബ്


ഗണിതോത്സവം
പഠനകാലത്ത് പൊതുവെ പ്രയാസകരമാണെന്നു കരുതുന്ന വിഷയമാണ് ഗണിതം.എന്നാൽ ജീവിതത്തിന്റെ എല്ലാ ചലനങ്ങൾക്കും നാം പ്രയാസരഹിതമായി പ്രയോജനപ്പെടുത്തുന്നതും ഗണിതത്തെത്തന്നെ .കൃഷിയിലായാലും തൊഴിൽശാലകളിലായാലും കടകളിലായാലും അടുക്കളയിലായാലും ഗണിതമില്ലാതെ ജീവിതമില്ല.ഇങ്ങനെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന ഗണിതത്തെ അറിയാനും അതിന്റെ വൈവിദ്ധ്യമാർന്ന സാദ്ധ്യതകൾ പ്രയോഗിക്കാനും സംവദിക്കാനും ഉള്ള വേദിയാണ് ഗണിതോത്സവം. ഗണിതപഠനത്തെ എങ്ങനെ കുട്ടിയുടെ പക്ഷത്തു നിന്നുകൊണ്ട് ആനന്ദകരമാക്കാം എന്നതും,ഗണിതസങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കുട്ടിയുടെ ആത്മവിശ്വാസവും അറിവും കഴിവും എങ്ങനെ വികസിപ്പിക്കാമെന്നുമുള്ള ജനകീയ അന്വേഷണമാണ് ഗണിതോത്സവം.നമുക്ക് ചുറ്റുമുള്ള ഗണിതപ്രതിഭകളെയെല്ലാം അറിയാനും അവരോട് സംവദിക്കാനുമുള്ള വേദികൾ കൂടിയാണിത്.2020 ജനുവരിയിൽ നടന്ന ഗണിതോത്സവത്തിൽ നിന്ന് .....

ഗണിതോത്സവം