എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കേഴുന്ന ലോകം'''

Schoolwiki സംരംഭത്തിൽ നിന്ന്
< എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്‎ | അക്ഷരവൃക്ഷം
14:25, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കേഴുന്ന ലോകം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേഴുന്ന ലോകം
<poem>

ലോകമേ ഇന്ന് നീ നീചനാം ഒരു കുഞ്ഞു വൈറസിൻ പിടിയിലായി പോയതെന്തേ ഈ ലോക മക്കൾ തൻ പാപങ്ങളോ അതോ... പൂർവ്വിക ലോകത്തിന് ശാപങ്ങളോ ഉലയുന്നു, മണ്ണിൻ്റെ മക്കളീ വ്യാധിയാൽ തിരയുന്നൊളിത്താവളങ്ങൾ ദൂരെ ഒരിടവുമില്ല ഈ മണ്ണിലിന്നാശ്രയം നിലനില്പിനായ് കേഴുന്നു ലോകം. എങ്കിലും ഇതിനാലെ വന്നുചേർന്നല്ലോ സമതയും മമതയുമുള്ള ലോകം ഊണില്ലുറക്കമില്ലാതെ പണിയുന്നോ രായിരമാതുര സേവകന്മാർ ഭരണകൂടങ്ങളിറക്കുന്നു നിയമങ്ങൾ പോലീസുകാരോ നടത്തിപ്പിനായ് പേടിച്ചരണ്ട് ഓടുകയാണിന്നു മണ്ണിൻ്റെ മക്കളീ ചുറ്റുപാടും ദൈവമേ !! ഈ മഹാവ്യാധിയിൽ നിന്നൊന്ന് കരകേറ്റീടണമേ മണ്ണിനെ നീ !!!

<poem>