എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
38077 1.png.jpg
വിലാസം
വെൺകുറിഞ്ഞി

വെൺകുറിഞ്ഞി പി.ഒ.
,
686510
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0482 8254008
ഇമെയിൽsndphssvenklurinji@gmail.com
കോഡുകൾ
സ്കൂൾ കോഡ്38077 (സമേതം)
എച്ച് എസ് എസ് കോഡ്3026
യുഡൈസ് കോഡ്32120805312
വിക്കിഡാറ്റQ87596039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ387
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ470
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ745
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജശ്രീ ബി
പ്രധാന അദ്ധ്യാപികദീപ പി
പി.ടി.എ. പ്രസിഡണ്ട്അജി കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മായ രാജേഷ്
അവസാനം തിരുത്തിയത്
21-06-2022Sndphss38077
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ എരുമേലിക്കു അടുത്ത് വെൺകുറിഞ്ഞി എന്ന മലയോര ഗ്രാമത്തിൽ ആളുകളുടെ ആശയും അത്താണിയുമായി എസ്‌. എൻ.ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂൾ.അനേകായിരങ്ങളെ അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് അതിന്റെ പ്രവ൪ത്തനം തുടരുന്നു.


ചരിത്രം

             പതിറ്റാണ്ടുകൾക്കു മുൻപ് കാട്ടുമൃഗങ്ങളെ വിരട്ടിയോടിച്ചും കാടു വെട്ടിത്തെളിച്ചും കുടിയേറ്റം നടത്തിയും വെൺക‍ുറിഞ്ഞിയിലെ സാധാരണക്കാരായ എസ് എൻ ഡി പി ശാഖാ അംഗങ്ങൾ  " വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനും " ലോകജനതയെ ഉപദേശിച്ച മഹാഗുരുവായ ശ്രീ. നാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1954-ൽ  അപ്പർപ്രൈമറി സ്കൂൾ തുടങ്ങി . ശാഖാ പ്രവർത്തകരോടൊപ്പം യൂണിയൻ  നേതാക്കളും ചില രാഷ്ട്രീയ നേതാക്കളും അന്ന് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചു .
            1954- ൽ പ്രൈമറി സ്‌കൂളായി സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം 1957- ൽ ഹൈസ്‌കൂളായും 1998-ൽ ഹയർ സെക്കന്ററി ആയും വളർച്ചയുടെ പടവുകൾ താണ്ടി തലയുയർത്തി നിൽക്കുകയാണ് .
          സമീപ കുടിയേറ്റ പ്രദേശങ്ങളായിത്തീർന്ന മുക്കൂട്ടുതറ ,കൊല്ലമുള , ചാത്തൻതറ ,കുറമ്പൻമൂഴി, വെച്ചൂച്ചിറ , എലിവാലിക്കര , മുട്ടപ്പിള്ളി ,  പാണപിലാവ്  , പമ്പാവാലി , ത‍ുലാപ്പിള്ളി , ഇടകടത്തി ,  ഉമ്മിക്കുപ്പ , കനകപ്പലം , എരുമേലി  എന്നിവിടങ്ങളിലെ സാധാരണക്കാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതിരിവെട്ടം നല്കാൻ ഈ വിദ്യാലയമാണ് ഉപകരിച്ചത് . കേരളത്തിൽ ഏറ്റവും കൂടുതൽ പിന്നോക്ക വർഗ്ഗക്കാരായ കുട്ടികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണിത് .
          ഈ സ്‌കൂൾ സ്ഥാപിക്കുന്നതിനായി ചുക്കാൻ പിടിച്ചത് SNDP- വെൺകുറിഞ്ഞി ശാഖയുടെ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ വി നാണു കളത്തിൽ ആയിരുന്നു . പിന്നീട് ശാഖാ പ്രവർത്തകർ ഈ സ്കൂൾ എസ് എൻ ഡി പി  - യോഗത്തിനു കൈമാറി . ഇന്ന്  എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ അവർകൾ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജവും പിന്തുണയും നൽകി വരുന്നു . ഇവിടെ നിന്ന് വിദ്യ നേടിയ അനേകം പൂർവ വിദ്യർത്ഥികൾ സാംസ്‌കാരിക ,രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട് . 
          ക്രിയാത്മകമായി പ്രവർത്തിക്കുന്ന PTA-യും പൂർവ വിദ്യാർത്ഥി സംഘടനയ‍ും ഈ സ്‌കൂളിന്റെ  മുതൽക്കൂട്ടാണ് . പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ പരമാവധി പ്രകടമാകത്തക്ക വിധത്തിൽ മികച്ച പിന്തുണയുമായി പ്രവർത്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഈ സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിക്കുന്നു .
        മലയോര മേഖലയിലെ പഠിതാക്കൾക്ക് താങ്ങും തണലുമായി പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെട‍ുക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്കു വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


എല്ലാത്തരം ക‍ുട്ടികളെയ‍ും ആകർഷിക്കുന്ന തരത്തിൽ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷമാണ് സ്‌‍കൂളിനുള്ളത് . 3 ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ യു പി , ഹൈസ്‌കൂൾ , വിഭാഗങ്ങളിലായി 6- സ്മാർട്ട് ക്‌ളാസ് മ‍ുറികൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 41 ക്ലാസ്സ് മുറികള‍ും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. . ഇത് കൂടാതെ രണ്ട് വിഭാഗത്തിന്റെയ‍ും ഓഫീസ റൂമ‍ുകള‍‍ും പ്രവർത്തിക്കുന്നു . ആധുനിക രീതിയിലുള്ള IT - വിദ്യാഭ്യാസത്തിനുതകുന്ന പ്രോജെക്ടറുകൾ , ലാപ്‌ടോപ്പുകൾ ,കമ്പ്യൂട്ടർ ലാബുകൾ ഇവ UP, HS, HSS വിഭാഗങ്ങൾക്ക് പ്രേത്യേകം പ്രത്യേകം ആയിട്ട് ഒരുക്കിയിട്ടുണ്ട് . മ‍ൂന്ന‍ു ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട് . മ‍‍ൂന്ന‍ു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികളെ പരീക്ഷണങ്ങളുടെ ലോകത്തേക്ക് നയിക്കുന്ന സയൻസ് ലാബ് , ഡിജിറ്റൽ ലൈബ്രറി , കൗൺസിലിങ് റൂം സ്പോർട്സ് റൂം എന്നിവയും സ്‌കൂളിന്റെ പ്രത്യേകതകളാണ് . കുട്ടി ശാസ്ത്രജ്ഞന്മാർക്ക് നൂതന സാങ്കേതിക വിദ്യയായ റോബോട്ടിക്സിൽ പരിശീലനം നൽകുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെ പദ്ധതി പ്രകാരം ലഭിച്ച "അടൽ ടിങ്കറിങ് ലാബ് " ഈ സ്‌കൂളിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിൽ ഒന്നാണ് . ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറികൾ , ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാചകപ്പുര , യാത്ര സൗകര്യം ഒരുക്കുന്നതിനായി സ്‌കൂൾ ബസുകൾ എന്നിവയും സ്‌കൂളിന്റെ പ്രത്യേകതയാണ് . വിദ്യാർഥി- വിദ്യാർത്ഥിനികളുടെ മാനസിക ഉന്മേഷത്തിനും ശാരീരിക ക്ഷമതയ്ക്കും പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെ പണിതീർത്ത കളിസ്ഥലവും സ്‌കൂളിന് സ്വന്തമായുണ്ട്.



മാനേജ്മെന്റ്

   എസ്.എൻ.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി ശ്രീ.വെളളാപ്പളളി നടേശൻ ജനറൽ മാനേജരായും. ശ്രീ.റ്റി.പി. സൂദർശനൻ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ആയ‍ും ശ്രീമതി. പി ദീപ പ്രധാനാദ്ധ്യാപിക ആയും പ്രവർത്തിക്കുന്നു.

മികവ‍ുകൾ

  • തുടർച്ചയായി 9 വർഷം SSLC യ്ക്ക് 100 % വിജയം,
 *A+നേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്.
*പഠനത്തിൽ പിന്നോക്കം നില്‌ക്കുന്ന കുട്ടികൾക്ക് പരിഹാര പഠനക്ലാസ്സുകൾ
*SSLC പരീക്ഷയോടനുബന്ധിച്ച് ക്ലാസ്സ് സമയത്തിനു ശേഷം നടത്തപ്പെടുന്ന പരിശീലന ക്ലാസ്സുകൾ.
*വിദ്യാർത്ഥികളുടെ ബഹുമുഖ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അടൽ ടിങ്കറിങ്ങ് ലാബ്, ലിറ്റിൽ കൈറ്റ്      തുടങ്ങിയവയുടെ പ്രവർത്തനം
  • കുട്ടികളിൽ സാമൂഹ്യ സേവന തത്പരത വളർത്തുന്നതിനുള്ള scout and guide, JRC തുടങ്ങിയ സംരഭങ്ങൾ.

വിവിധ തരത്തിലുള്ള ക്ലബുകളുടെ മികച്ച പ്രവർത്തനം

  • Sports, yoga എന്നിവയിൽ ദേശീയ തലത്തിൽ സ്കൂൾ കൈവരിച്ച നേട്ടം.
  • ശാസ്ത്രമേള, പ്രവർത്തിപരിചയമേള, കലോത്സവം തുടങ്ങിയവയിൽ ജില്ലാ സംസ്ഥാന തലങ്ങളിലുള്ള പങ്കാളിത്തം
  • ജില്ലാതല കലോത്സവം, ശാസ്ത്രമേള, ഗണിതോത്സവം തുടങ്ങിയവയ്ക്ക് വേദിയാകാൻ സ്കൂളിനു സാധിച്ചു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മാത്‌സ്‌ ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • എക്കോ ക്ലബ്ബ്..


സ്കൂളിൽ പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നു . മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ സ്‌കൂളിൽ കായിക അധ്യാപികയായ റജി ടീച്ചറിന്റെ ചിട്ടയായ പരിശീലനത്തിലൂടെ സംസ്ഥാന ദേശീയ തലത്തിൽ മികച്ച താരങ്ങളെ വാർത്തടുക്കാൻ കഴിഞ്ഞു . ഇന്റർ ഡിസ്ട്രിക്റ്റ് അമച്വർ അത്‍ലറ്റിക് മീറ്റിൽ നാഷണൽ ലെവലിൽ 'ബിനീത കെ ബി , ആദിത്യ വിനോദ് , ഷെറിൻ ഫിലിപ്പ് , ഷാൻ സിബിച്ചൻ , സിതാര ബാബു 'എന്നീ കുട്ടികൾ പങ്കെടുത്തു . പത്തനംതിട്ട റെവന്യൂ ജില്ലാ കായിക മേളയിൽ സ്‌കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞു . ബിനീത കെ ബി ' ജ‍ൂനിയർ ഗേൾസ് ചാംപ്യൻഷിപ്പു് ' കരസ്ഥമാക്കി . 7 ക‍ുട്ടികൾ സംസ്ഥാന കായികമേളയിൽ അത്‍ലറ്റിക്സ് വിഭാഗത്തിലും 26- ക‍ുട്ടികൾ മറ്റു വിഭാഗങ്ങളില‍ും പങ്കെടുത്തു . പത്തനംതിട്ട ജില്ലയിൽ യോഗയിൽ മികവ് തെളിയിച്ച ഏക വിദ്യാലയമാണ് എസ് എൻ ഡി പി എച് എസ് എസ് വെൺകുറിഞ്ഞി . കണ്ണൂരിൽ നടന്ന സ്‌കൂൾഗെയിംസിൽ യോഗയിൽ 13- കുട്ടികളെ പങ്കെടുപ്പിച്ചു , എല്ലാവര്ക്കും 4-ാം സ്ഥാനത്തിന് അകത്തു നേടിയെടുക്കാനും കഴിഞ്ഞു . കൂടാതെ രേവതി രാജേഷിനു കൽക്കട്ടയിൽ നടന്ന ആർട്ടിസ്റ്റിക് യോഗായിനത്തിൽ 1-ആം സ്ഥാനത്തോട് കൂടി ദേശീയ- സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനും NCERT- സംഘടിപ്പിച്ച ' നാഷണൽ യോഗ ഒളിമ്പ്യാഡിൽ ; ദേശീയ തലത്തിൽ 3- ആം സ്ഥാനം നേടിയെടുക്കാനും കഴിഞ്ഞു . സ്കൂളിൽ സോഷ്യൽ സയൻസ് , കണക്ക് , സയൻസ് , പ്രവർത്തി പരിചയം , വിദ്യാരംഗം , ഇംഗ്ലീഷ് എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മേളകളിൽ പങ്കെടുപ്പിച്ച് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള അവസരം നൽകുന്നു .സ്‌കൂളിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ' മികവിന്റെ ഒരു വ‍ർഷം 'എന്ന വീഡിയോ ധന്യ ടീച്ചറിന്റെ നേതൃത്വത്തിൽ തയ്യാറാക്കി . " ദർപ്പണം " എന്ന ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ (2019-’20 )തായ്യാറാക്കി .

             ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുന്നു . സ്കൗട്ട്,ഗൈഡ്സ് ,റെഡ് ക്രോസ് എന്നീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നു .

യുവ മനസ്സുകളിൽ ജിജ്ഞാസ ,സർഗ്ഗാത്മകത , ഭാവന എന്നിവ വളർത്തിയടുക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ " അടൽ ടിങ്കറിങ് ലാബ് " സ്‌കൂളിൽ പ്രവർത്തിക്കുന്നു . ഇതുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന " സൗത്ത് സോൺ " മത്സരത്തിൽ ' 2nd റണ്ണർ അപ്പ് ' ആയി മാറാൻ പങ്കെടുത്ത കുട്ടികൾക്ക് കഴിഞ്ഞു .

മലയോര മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും , പുതിയ കാലഘട്ടത്തെ അഭിമുഘീകരിക്കുന്നതിനും ഉതക‍ുന്ന തരത്തിൽ കൗൺസലിങ് ക്‌ളാസ്സുകൾ നൽക‍ുന്ന‍ു.

           ഒന്നിച്ചു കൈ കോർത്ത് നിൽക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചു ക്രിയാത്മക പ്രവർത്തനങ്ങളുടെ മികവുകൾ തെളിയിച്ചു നാളത്തെ പുതുമയുള്ള താരങ്ങൾ ആക്കി മാറ്റാൻ ജഗദീശ്വരന്റെ അനുഗ്രഹത്താൽ  ഈ സ്‌കൂളിന് കഴിയുന്നു 

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.

1954-57 കെ.കെ.ദാമോദരൻ
1957-66 റ്റി.കെ.രാംചന്ദ്
1967-70 കെ.പി.വിദ്യാധരൻ
1970-71 ശ്വി.കെ.നാണു
1972-73 വി.കെ.കാർത്തികേയൻ,
1974-76 രവീന്ദ്രൻനായർ.പി
1976-83 റ്റി.ജി.രാഘവൻ
1984-85 എം.കെ.കരുണാകരൻ
1985-87 കെ.കെ.പ്രഭാകരൻ
1987-91 റ്റി.പി.കുമാരൻ
1991-95 എ.എസ്‌.കോശി
1995-96 പൊന്നമ്മ
1996-97 കെ.ജി.ആനന്തവല്ലി
1997-98 എം.ആർ.പൊന്നമ്മ
1998-99 പി.എൻ.ചന്ദ്രൻ
1999-00 എം.കെ.ലീലമണി
2000-02 പി.എൻ.രാധാമണി
2002-03 എ.കെ.വിലാസിനി
2003-04 വി.ബി.സതിഭായി
2004-06 .കെ.എ.ശോഭന
2006-08 ഡി.രമാ
2008-09 എസ്‌.സുഷമ
2009-11 ഡി.രാഗിണി
2011-13 ബീന.ബി.വി
2013-14 പി.ആർ.ലത
2014-15 എം.വി.സുധ
2015-17 റ്റി.ആർ .ശാന്തി
2017-18 സ‍ുഷമ. ഡി.
2018-19 സന്തോഷ് വി.ക‍ുട്ടപ്പൻ
2019-20 എൻ.ഓമനക‍ുമാരി


അധ്യാപകർ

പ്രിൻസിപ്പൽ - രാജശ്രീ ബി

പ്രഥമാദ്ധ്യാപിക - ദീപ.പി

യു പി സ്ക‍ൂൾ

ജെ ബിന്ദ‍ു

ബിന്ദ‍ുമോൾ ജി

അജിത പി ബി

അഭിലാഷ് റ്റി

അഞ്‍ജന റ്റി

അഞ്ജലി സതീഷ്

വിനീത് എസ്

ഹൈസ്ക‍ൂൾ

മലയാളം ബിന്ദ‍ുഷ.ബി

ദീപ.എസ് ആർ

ഇംഗ്ലീഷ് അഞ്ജ‍ു.സോമൻ
ഹിന്ദി വിദ്യാ ശ്രീധർ
സോഷ്യൽ സയൻസ് ജയശ്രീ പൊന്നപ്പൻ
ഫിസിക്സ് ,കെമിസ്‍ട്രി ധന്യ.വി.എൻ
ബയോളജി അനിൽ എസ് ആർ
കണക്ക് ബിന്ദ‍ു.എ.ജി

ബീന.പി.ആർ

കായികം റജി എസ്

ഹയർ സെക്കന്ററി

ഇംഗ്ലീഷ് മഞ്ജ‍ു വി

ബിജി കെ

മലയാളം അഞ്ജ‍ുലത വി കെ

ഗിരിജ എൻ

ഹിന്ദി ബിന്ദ‍ു കെ എസ്
ഫിസിക്സ് രാജശ്രീ ബി(പ്രിൻസിപ്പൽ)

രാജിമോൾ പി ആർ

കെമിസ്‍ട്രി രാജശ്രീ എസ്

ജയ ആർ

കണക്ക് ജയലക്ഷ്മി ‍ഡി

ജയറാണി എ ജി

ദീപ വി എസ്

കമ്പ്യ‍ൂട്ടർ ബിന‍ു കെ സത്യപാലൻ

ജിഷ ജെ

സസ്യശാസ്ത്രം എം ആർ ലാൽ
ജന്ത‍ുശാസ്ത്രം പ്രിൻസ് ബി
എക്കണോമിക്സ് സ‍ുജാത കെ

രഞ്ജിനി ആർ

കൊമേഴ്‍സ് വിനോദ്ക‍‍ുമാർ കെ പി

ബിന്ദ‍ു അരീക്കൽ

മായ റ്റി പി

അനധ്യാപകർ

ക്ലർക്ക് സലിമോൻ
പ്യ‍ൂൺ സ‍ുരേഷ്

പ്രശാന്ത്

സുനിലാൽ സ‍ുരരാജ്

ലാബ് അസിസ്റ്റന്റ്‍സ് ഷാജി എം ജി

സലിമോൻ കെ ആർ

ജലജക‍ുമാരി സി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ്

വഴികാട്ടി

  • പുനലൂർ -- മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ ചരിത്ര പ്രസിദ്ധമായ എരുമേലിയിൽ നിന്നും ശബരിമല റോഡിൽ 5 കിലോമീറ്റർ ദൂരെ വെൺകുറിഞ്ഞി എന്ന സ്ഥലം സ്ഥിതിചെയ്യുന്നു.
  • വെച്ചൂച്ചിറയിൽ നിന്നും 2 കിലോമീറ്റർ അകലം

Loading map...

ചിത്രങ്ങൾ