എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്


      -------------------

വായന എന്നത് അറിവിന്റെ ഉറവിടമാണ്. ഒരു മനുഷ്യനെ അവന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നത് വായനയിലൂടെയാണ്. കുട്ടികൾക്ക് അമൃതാണ് വായന. കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ വേണ്ടി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, മുട്ടത്തുകോണം സ്കൂളിൽ വിശാലമായ  ഒരു ലൈബ്രറി ഹാൾ ഉണ്ട്.

കുട്ടികൾക്ക് ലൈബ്രറിയിൽ ഇരുന്ന് തന്നെ പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

           ഈ സ്കൂൾ ലൈബ്രറിയിൽ പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്.ഇംഗ്ലീഷ്,മലയാളം, ഹിന്ദി തുടങ്ങിയ ഭാഷയിലെ വിഖ്യാതരായ എഴുത്തുകാരുടെ ധാരാളം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്.

          സ്കൂൾ ലൈബ്രറിയുടെ ചുമതല കാലാകാലങ്ങളായി ശ്രീമതി. എൻ. ഇന്ദിരയാണ് കൈകാര്യം ചെയ്യുന്നത്. പുതുതായി കിട്ടുന്ന ബുക്കുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനു ശേഷമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.