"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി/അക്ഷരവൃക്ഷം/ അതിജീവനത്തിൻ്റെ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അതിജീവനത്തിൻ്റെ ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അതിജീവനത്തിന്റെ ശുചിത്വം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ചെെത്ര ലക്ഷ്മി
| പേര്= ചെെത്ര ലക്ഷ്മി
| ക്ലാസ്സ്=  8B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38025
| ഉപജില്ല=    കോഴഞ്ചേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പത്തനംതിട്ട
| തരം= ലേഖനം  <!-- കവിത / കഥ  /  --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Manu Mathew| തരം=  ലേഖനം  }}

19:04, 27 മേയ് 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിന്റെ ശുചിത്വം

ലോകത്തെ മുഴുവൻ നിശ്ചലമാക്കിയ കോവിഡ്-19. സാമൂഹ്യ മാധ്യമങ്ങൾ മുതൽ ലോകമെമ്പാടും ചർച്ച വിഷയമായി നിറഞ്ഞു നിൽക്കുകയാണ് കൊറോണ അഥവ കോവിഡ്-19. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നു ഉടലടുത്ത് ലോകരാജ്യങ്ങൾ മുഴുവൻ വ്യാപിച്ചിരിക്കുകയാണ് ഈ മഹാമാരി.ലക്ഷകണക്കിന് ആളുകളെ കൊന്നൊടുക്കുകയും ബാധിക്കുകയും ചെയ്ത വൈറസിനെ തടയുന്നതിനുള്ള മികച്ച മാർഗ്ഗമാണ് ശുചിത്വം.നമ്മുടെയെല്ലാം ജീവിതത്തിൽ നിന്നു ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നുകൂടിയാണ് ശുചിത്വം. പല രോഗങ്ങളും ഉടലെടുക്കുന്നത് ശുചിത്വ ക്കുറവിൽ നിന്നുമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇതിൽ പ്രധാനമാണ്. രോഗകാരികളായ അണുകൾക്ക് വളരാനും പെരുകാനും മനുഷ്യ ശരീരത്തിൽ കഴിയും. നല്ല ശുചിത്വ ശീലമുണ്ടെങ്കിൽ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണ്. ഓരോ ദിവസവും നമ്മൾ ദശലക്ഷക്കണക്കിന് ബാഹ്യ അണുക്കളുമായും വൈറസുകളുമായും സമ്പർക്കം പുലർത്തുന്നു. അവയ്ക്ക് ശരീരത്തിൽ തങ്ങി നിൽക്കാൻ കഴിയും , ചില സാഹചര്യങ്ങളിൽ അവ നമ്മളെ രോഗികളാക്കാം. വ്യക്തിപരമായ ശുചിത്വ രീതികൾ നമ്മളേയും ചുറ്റുമുള്ള ആളുകളെയും രോഗങ്ങളിൽ നിന്നു തടയാൻ സഹായിക്കും. രോഗാണുക്കളെ തടയാനുള്ള ഏറ്റവും മികച്ച ഒരു മാർഗ്ഗമാണ് കൈ കഴുകുക എന്നത്, പ്രത്യേകിച്ച് ഈ കോവിഡ് കാലഘട്ടത്തിൽ. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകേണ്ടതാണ്. അതെല്ലങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴു തുവാലയോ മറ്റൊ ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക. പുറത്തു പോകുമ്പോൾ തീർച്ചയായും മാസ്ക് ഉപയോഗിക്കുക , അകലം പാലിക്കുക, മുഖാവരണം ചെയ്യുക. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് കർശനമായും നമ്മൾ ഒഴിവാക്കേണ്ടതാണ് അത് രോഗവ്യാപനത്തിന് വരെ കാരണമാകുന്നു. പരിസര ശുചിത്വവും പ്രധാനപ്പെട്ടവയാണ്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുന്നത് ഭാവി തലമുറക്കൾക്കു കൂടി ഗുണകരമാവും. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഏറി വരുകയാണ്. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചറിയുന്നതു മുതൽ ഒട്ടനവധി കാര്യങ്ങൾ. മലിനമായ ചുറ്റുപാട് വളരെ ദോഷകരമാണ്. നമ്മുടെ പരിസ്ഥിതി ശുദ്ധമാണെങ്കിൽ നമ്മുടെ ആരോഗ്യം ആരോഗ്യകരമാവും, പരിസ്ഥിതി മലിനമായാൽ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മലിനകരമായ അന്തരീക്ഷം ധാരാളം ബാക്ടീരികളെയും വൈറസുകളെയും സൃഷ്ടിക്കും. ഇതു തടയാൻ വേണ്ടിയാണ് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് പറയുന്നത്. കൊറോണക്കാലം അതിജീവിക്കാൻ നമുക്ക് സാധിക്കും. ഇന്ത്യയിൽ തന്നെ നമ്മുടെ കൊച്ചു കേരളം അതിജീവനത്തിൽ ഒന്നാമതാണ്. ലോകത്തിന് മാതൃകയാക്കാൻ നമ്മുക്ക് കഴിയണം. രോഗ പ്രതിരോധത്തിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യ വളരെ മുൻമ്പിലാണ്. ഇത് നമ്മുക്ക് അഭിമാനകരമാണ്. എന്നാലും രോഗത്തെ പൂർണ്ണമായും തുടച്ചു നീൽക്കാൻ സാധിച്ചിട്ടില്ല. നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഇങ്ങനെ ഒട്ടേറെ പേർ അതിജീവനത്തിനായി നല്ല നാളെക്കായി കഠിനാധ്വാനം ചെയ്യുകയാണ്. ഇതിൽ നമ്മൾ ഓരോത്തവർക്കും പങ്കാളികളാകാൾ സാധിക്കും. ശുചിത്വമുള്ള ചുറ്റുപാട് സൃഷ്ട്ടിക്കുക, സാധിക്കുന്ന സഹായങ്ങൾ ചെയ്യുക. മഹാമാരികളെ നേരിടാൻ എളുപ്പവഴികളില്ല ക്ഷമയുള്ള , ശാസ്ത്രിയമായ, ഒത്തൊരുമിച്ചുള്ള പ്രതിരോധ പ്രവർത്തനമാണ് വേണ്ടത്. നമ്മുടെ ഇന്നത്തെ തീരുമാനങ്ങളാകാം നമ്മുടെ ഭാവിയെ നിർണ്ണയിക്കും. നല്ല നാളെക്കായി ഒത്തൊരുമിച്ച് ജാഗ്രതയോടെ മുന്നേറാം.

Stay home Stay safe

ചെെത്ര ലക്ഷ്മി
8B എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 27/ 05/ 2020 >> രചനാവിഭാഗം - ലേഖനം