എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സൈക്കിൾ

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സൈക്കിൾ      

ഒരു മനോഹരമായ ഗ്രാമത്തിലെ ഏഴു വയസ്സുള്ള കുട്ടി ആയിരുന്നു അപ്പു. അപ്പുവിന്റെ അച്ഛനും അമ്മയും കർ - ഷകരായിരുന്നു. അപ്പുവിന് സൈക്കിൾ വളരെ അധികം ഇഷ്ടമാണ്. അപ്പു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാൽ അവന് സൈക്കിൾ വാങ്ങാൻ സാധിക്കുമായിരുന്നില്ല. സൈക്കിൾ വാങ്ങാൻ കഴിയാത്തതിനാൽ അപ്പു മറ്റു കുട്ടികളുടെ സൈക്കിൾ കണ്ട് വിഷമിച്ചിരുന്നു. അവൻ എന്നും ദൈവങ്ങളോട് പ്രാർത്ഥിച്ചിരുന്നു. അപ്പു സൈക്കിൾ വേണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ അച്ഛന്റെ കണ്ണുനിറഞ്ഞു. അപ്പുവിന്റെ സങ്കടം കാണാൻ കഴിയാതെ അച്ഛൻ ജോലിചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് കുറച്ചു തുക സൈക്കിളിന് വേണ്ടി മാറ്റി വെച്ചു. മാസങ്ങൾ കടന്നുപോയി. അപ്പുവിന്റെ പിറന്നാൾ ആയതിനാൽ അച്ഛൻ അപ്പുവിനെ ഞെട്ടിച്ചുകൊണ്ട് പുതുപുത്തൻ സൈക്കിൾ സമ്മാനമായി നൽകി. അപ്പുവിന് അതിയായ സന്തോഷമായി. ശേഷം അപ്പു സൈക്കിൾ ചവിട്ടി ആസ്വദിച്ചു. അപ്പുവിന്റെ സന്തോഷം കണ്ട് അച്ഛനമ്മമാർക്ക് വളരെ അധികം സന്തോഷമായി.

അജിത്ര.എ
5 A എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ