എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ് എച്ച് എം ജി വി എച്ച് എസ് എടവണ്ണ സ്കൂളിൽ 2019/20 അധ്യായന വർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത് . സ്കൂൾതലത്തിൽ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റിയിൽ കുട്ടികളുടെ പങ്കിനെക്കുറിച്ചും അവർക്ക് സമൂഹത്തോടുള്ള സേവന മനോഭാവം വളർത്തുവാനുള്ള പ്രവർത്തനങ്ങളും നടത്തി. 2023/24 അധ്യയനവർഷം നിലവിലെ കൗൺസിലർ ആയിരുന്ന ശകുന്തള ടീച്ചർക്ക് പകരം പുതിയ കൗൺസിലറായി റഹ്മാബി സി പി യും, യുപി വിഭാഗത്തിൽ ബിന്യ ടീച്ചറും ചാർജ്ജെടുത്തു.

          ജൂൺ അഞ്ചിന്  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ക്വിസ് മത്സരം നടത്തി വിജയികളെ അനുമോദിച്ചു. കുട്ടികളോട് തൈകൾ നടാനും ആവശ്യപ്പെട്ടു. ജൂലൈയിൽ വായനാദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ, യു പി വിഭാഗം ജെ ആർ സി കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി . ഓഗസ്റ്റ് മാസത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് കുട്ടികളെ കൊളാഷ് നിർമ്മാണത്തിൽ  പങ്കെടുപ്പിച്ചു. യു.പി തലത്തിൽ  പ്ലക്കാർഡ് നിർമ്മിച്ച് സ്കൂൾ  ക്യാമ്പസിൽ യുദ്ധ വിരുദ്ധ റാലി സഘടിപ്പിക്കുകയും ചെയ്തു ..ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പതാക നിർമ്മാണത്തിൽ പങ്കെടുത്തു. സ്കൂൾ അസംബ്ലിയിൽ ദേശഭക്തിഗാനം ആലപിച്ചു. ഹൈസ്കൂൾ ജെ ആർ സി കുട്ടികളിൽ നിന്ന് പ്രഗൽഭരായ ആറു കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് കുട്ടി ഡോക്ടർമാർ രൂപീകരിച്ചു.  ഈ വർഷത്തെ സ്കൂൾ കലാകായിക മേളയിൽ കുട്ടികൾക്ക് ഡ്യൂട്ടി വിഭജിച്ചു കൊടുത്തു അവരെ സജീവമായി പങ്കെടുപ്പിച്ചു.
                      ഹെൻട്രി ഡ്യൂനൻ്റ് ക്വിസ് സ്കൂൾതല മത്സരം നടത്തി വിജയിച്ച കുട്ടികളെ  സബ്ജില്ലാതലത്തിൽ മത്സരിക്കാൻ എച്ച് എം എസ് എച്ച്എസ്എസ് തുറക്കൽ സ്കൂൾ മഞ്ചേരിയിലേക്ക് 20 /09/ 23ന് (ഹൈസ്കൂൾ ,യുപി) കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ മുഹമ്മദ് റയാൻ,  അനൻ   എന്നീ  കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
           കേരളപ്പിറവി ദിനത്തിൽ ജെ ആർ സി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് കേരള മോഡലിൽ ഫോട്ടോയെടുത്തു .കുട്ടികൾക്ക് ലഹരി വിമുക്തി കേരളത്തിൻ്റെ പ്രാധാന്യം വിശദീകരിച്ചു കൊടുത്തു.  6 /12 /23 ന് ജെ ആർ സി കുട്ടികൾക്ക് Adole scent challanges & Mental well-being  എന്ന വിഷയത്തെക്കുറിച്ച് റൈഹാന കൺസൻട്ടസൻ്റ് സൈക്കോളജിസ്റ്റ് & അഡോൾസെന്റ് ഹെൽത്ത് കൗൺസിലർ ക്ലാസ് എടുത്തു.
              2023 -24 വർഷത്തെ സി ലെവൽ കുട്ടികൾക്കുള്ള ജെ ആർ സി പരീക്ഷ 11/ 1/ 24 നടന്നു-എ, ബി ലെവൽ കുട്ടികൾക്കുള്ള പരീക്ഷ ഫെബ്രുവരി മൂന്നാം തീയതി നടത്തി. എല്ലാ ജെ ആർ സി കുട്ടികളും പരീക്ഷയിൽ പാസായി. 28 /1 /24ന് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ക്യാമ്പിന് എച്ച് എം എസ് എച്ച്എസ്എസ് തുറക്കൽ സ്കൂളിലേക്ക്  കൊണ്ടുപോയി. 11/ 3/ 24ന് ഏഴാം ക്ലാസിലെ ജെ ആർ സി കുട്ടികൾക്ക് ബേസിക് ലെവൽ എക്സാം നടത്തി.
              വേനൽ ചൂടു കടുത്തതോടെ പക്ഷികൾക്ക് കുടിവെള്ളം ക്യാമ്പസിലും വീടുകളിലും ഒരുക്കാൻ നിർദ്ദേശം നൽകുകയും തുടർന്ന്  അതിൻ്റെ ഫോട്ടോ ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
             2023/ 24 അധ്യയന വർഷത്തിൽ എല്ലാം ജെ ആർ സി അംഗങ്ങളെയും ഉൾപ്പെടുത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു.