എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടവണ്ണ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് എടവണ്ണ. ചാലിയാർ പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.

seethihaji bridge
Edavanna KSEB
Parangodan Rock
SUBTREASURY EDAVANNA
PWD REST HOUSE

ചരിത്രം

പശ്ചിമഘട്ട മലമടക്കുകളിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള ഇടമണ്ണാണ് എടവണ്ണയായി തീർന്നത്.’കൊണ്ട് വെട്ടി ‘ തങ്ങളുടെ പ്രപിതാമഹനായിരുന്നു ഷൈഖ് മുസ്താഖ് ശാഹാ വലിയ തങ്ങൾ 130 വർഷം മുമ്പ് എടവണ്ണ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ‘എടമണ്ണ് നഗരം” എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമർശിക്കുന്നത്.

പെരുണ്ണിനും പെരകന്റെ മണ്ണായ പെരക മണ്ണിനും ഇടയ്ക്കുള്ള മണ്ണിന് ഇടമണ്ണ് എന്ന സ്വാഭാവിക നാമം ലഭിച്ചു എന്നും വേണം ഊഹിക്കാൻ .പഴയ പല റിക്കാർഡുകളിലും പേര് ഇതു തന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയായും വരമൊഴിയായും ഒരേ സമയം നിലനിന്നിരുന്നു.എടവണ്ണയെ നവീന ശിലായുഗവുമായി ബന്ധപ്പെടുത്തുന്നു. ബിമ്പും കുഴി , തണ്ടി കുഴി ,മൈലാടിക്കുന്ന്, ചോലാറ എന്നീ ഭാഗങ്ങളിലെ ആദിവാസികളുടെ സാന്നിധ്യം പുരാതനശിലായുഗത്തിൽ എടവണ്ണയിൽ മനുഷ്യവാസം ഉണ്ടായിരുന്നു. ഐന്തൂർ, ചാത്തല്ലൂർ .മറ്റത്തൂർ ,ഏഴു കളരി ,കുന്ന് നായാടികുന്ന് എന്നീ സ്ഥലനാമങ്ങൾ വലിയൊരു സംസ്കാരത്തിൻറെ തിരുശേഷിപ്പുകൾ ആയി വേണം കരുതാൻ.

ചാത്തല്ലൂർ ശാസ്താവിന്റെ ഊരായതിനാൽ പഴയ ബുദ്ധമത കേന്ദ്രം ആയിരിക്കണം ! ഈ പ്രദേശത്തെ പ്രാദേശിക സ്ഥലം, നാമങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നു .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗ്ഗം. മൂന്നര രൂപയായിരുന്നു ഒരു അടിമ പെൺകുട്ടിയുടെ ശരാശരി വില. അതുപോലെതന്നെ അടിമകളെ ജന്മമായും കണമായും പണമായും കൈവശം വെക്കാമായിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന അയിത്തവും തീണ്ടലും അത്ര വിചിത്രമായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ചാൽ സിദ്ധിക്കുന്ന സാമൂഹ്യമായ ഉയർച്ചയ്ക്ക് പുറമെ മുസ്ലിംകളിൽ നിന്ന് ലഭിക്കുന്ന സംരക്ഷണ മൂലം ജന്മിമാരുടെ പീഡനങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിച്ചതും വമ്പിച്ച മതപരിവർത്തനത്തിന് ദളിതരെ പ്രേരിപ്പിച്ചു. ഈ പ്രദേശം മുസ്ലിം ഭൂരിപക്ഷ കേന്ദ്രമാക്കാനുള്ള പ്രധാന കാരണമായാണ് മലബാറിലെ ഭരണം മൈസൂർ സുൽത്താൻ മാരുടെ കീഴിലായതും പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിൽ ആയതും. മലബാറിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാർഷിക മതരംഗങ്ങളിലുണ്ടാക്കിയ ചലനങ്ങൾക്കനുസൃതമായ മാറ്റങ്ങൾ എടവണ്ണയിൽ ഒരു കോളിളക്കമുണ്ടാക്കിയിരുന്നു.

150 വർഷം മുമ്പ് എടവണ്ണയിൽ നിന്ന് തടികൾ ശേഖരിച്ച് ചാലിയാർ വഴി കോഴിക്കോട് എത്തിക്കുന്ന വ്യാപാരികൾ ഉണ്ടായിരുന്നു. അതേപോലെ കോഴിക്കോട്ട് നിന്ന് പലചരക്ക് സാധനങ്ങൾ വഞ്ചിയിൽ നിന്ന് വണ്ടൂർ ,തിരുവാലി ,മമ്പാട് ,നിലമ്പൂർ ഭാഗത്തെയും കാളവണ്ടിയിൽ ചരക്കെത്തിക്കുന്ന ധാരാളം വ്യാപാരികൾ ഉണ്ടായിരുന്നു.എടവണ്ണയുടെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ ഇവരും ഇവരുടെ സന്തതികളും നിർണായക പങ്കുവഹിച്ചു.

ഏതൊരു നാടിനും ഉള്ളതുപോലെ എടവണ്ണയ്ക്കും സംഭവബഹുലമായ ഒരു ഭൂതകാലം ഉണ്ട് . അതിൻറെ ഉയർച്ചയും പരിണാമവും സംഭവിച്ചുകൊണ്ട് പിന്നിട്ട് വഴിത്താരകളിലൂടെ ഒന്ന് കണ്ണു പോയിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രാചീനകാലം മുതലേ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എടവണ്ണയുടെ സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന ചരിത്രാവശിഷ്ടങ്ങൾ അത്തരം ഒരു സൂചന നൽകുന്നു .

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാറിലെ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ പോർച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ലീങ്ങൾ ഉൾപ്പെടുന്ന മലബാർ ജനതയിൽ ചില കുടുംബങ്ങൾ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എടവണ്ണയുടെ വക്കത്തുള്ള കോലോത്തും പാറയ്ക്ക് ചേർന്നുള്ള സ്ഥലത്തുണ്ടായിരുന്ന കോവിലകവും ക്ഷേത്രവും , ഒതായി പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്ഷേത്രവും എല്ലാം നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹൈന്ദവ നാകരികയുടെ അവശിഷ്ടങ്ങളാണ്. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകൾ എടവണ്ണയിലൂടെ കടന്നുപോകുന്നുണ്ട്.

എടവണ്ണ പഞ്ചായത്ത് പരമ്പരാഗതമായ ഒരു കാർഷിക ഗ്രാമമാണ്. ഈ പ്രദേശം മലയും കുന്നുകളും താഴ്വരകളും വയലുകളും പുഴകളും തോടുകളും കൊണ്ട് അനുഗ്രഹീതമായപ്രദേശമാണ്.ഇവിടെ പരമ്പരാഗതമായി നെൽകൃഷി വ്യാപകമായിചെയ്തിരുന്നു. 1890ൽ മലപ്പുറം സ്വദേശിയായ കുണ്ടെങ്ങാടൻ അഹമ്മദ് പണ്ഡിതർ ഒരു ഓട്ഫാക്ടറി ആരംഭിച്ചുകൊണ്ട് എടവണ്ണയിൽ വ്യവസായ സംരംഭത്തിന് തുടക്കം കുറിച്ചു. ഇന്ന് നിരവധി വ്യവസായ സംരംഭങ്ങൾ നിലവിലുണ്ട്.

1961ൽ ചമ്പക്കുത്ത് പ്രവർത്തനമാരംഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ പൊതുജന ആരോഗ്യ സ്ഥാപനം. എന്നാൽ വിപുലമായ ഒരു പൊതുജന ആരോഗ്യ സംവിധാനം തന്നെ ഇടവണ്ണ പഞ്ചായത്തിൽ നിലവിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുസുൽത്താന്റെ മലബാർ പടയോട്ട ത്തോടെയാണ് എടവണ്ണയിൽ റോഡുകൾ നിലവിൽ വന്നത്. അക്കാലങ്ങളിൽ പ്രധാനമായും ജലഗ താഗതമായിരുന്നു ജനങ്ങൾ ആശ്രയിച്ചിരുന്നത്. 1930കളുടെ ആരംഭത്തിൽ അറക്കൽ ചെറിയ മുഹമ്മദ് ആദ്യമായി ആരംഭിച്ച ബസ് സർവീസോടെ റോഡ് ഗതാഗതത്തിന് തുടക്കം കുറിച്ചു.1995 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട സീ തി ഹാജി സ്മാരക പാലം എടവണ്ണയുടെ ഗതാഗത ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്.

എടവണ്ണയുടെ പ്രത്യേകതകൾ

  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യത്തീംഖാന.
  • സർക്കാർ സി .എച്ച്.സിചെമ്പക്കുത്ത്.
  • സീതിഹാജി സ്റ്റേഡിയം .
  • എടവണ്ണ പള്ളി .
  • ചാലിയാർ പുഴ.
  • എടവണ്ണ ഓട്ടുകമ്പനി.
  • ആശുപത്രികൾ
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ

1.ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, എടവണ്ണ

2.സീതി ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, എടവണ്ണ

SHMGVHSS

3.ജാമിഅ നദ്വിയ്യ സ്ഥാപനങ്ങൾ, സലാഹ് നഗർ

4.പോളിടെക്നിക്ക് കോളേജ്, എടവണ്ണ

  • ബാങ്കുുകൾ.
  • പറങ്ങോടൻ പാറ .
  • എടവണ്ണ കെ എസ് ഇ ബി .
  • തടിമില്ലുകൾ.