എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ഇനിയുള്ളകാലമിരിക്കാൻ

ഇനിയുള്ളകാലമിരിക്കാൻ

അതിവേഗതയോടെ ഓടുന്ന സമയവും കാലവും
അതിനൊപ്പം നശിച്ചുകൊണ്ടിരിക്കുന്നു നമ്മുടെ അമ്മയും
ഈ വിസ്മയലോകത്ത് സ്വപ്നം കാണാൻ
ചിറകുതന്ന 'അമ്മ' ....എന്ന രണ്ടക്ഷരത്തെ നാം അവഗണിക്കുന്നു ...
എത്ര വേദനസഹിച്ചാലും സ്നേഹത്താൽ തലോടുന്ന അമ്മയുടെ കൈവിരലുകളായ തെന്നലിനെയും ,
സങ്കടങ്ങളെല്ലാം ഒതുക്കി നമുക്ക് സാന്ത്വനമേകുന്ന മഴയേയും
അമ്മയുടെ നേർത്ത മൗനം ഒഴുകുന്ന പുഴയും നമുക്ക് കാണാതിരിക്കാനാവതില്ല ..
അടുക്കുംതോറും കൈയ്യെത്താദൂരേക്ക്‌ അമ്മ പോയിക്കൊണ്ടിരുന്നു ...
നശിച്ചുകിണ്ടിരിക്കുന്ന അമ്മയെ തായ്മനമാകെ ദുഃഖത്താൽ കുഴിമാറ്റമാക്കിത്തതീർത്ത അമ്മയെ
നാം തിരികെ കൊണ്ടുവരും ...
അമ്മയുടെ തലോടലിന്റെ കുളിരിൽ നാം മയങ്ങും
നേർത്ത മൗനത്തിൽ നിന്നും അമ്മയുടെ താരാട്ടുപാട്ടോടുകൂടി പുഴയൊഴുകും ..
നാം കളങ്കപ്പെടുത്തിയ അമ്മയെ നാം തന്നെ ശുദ്ധികലശത്താൽ ശുദ്ധിയാക്കും
അരുത് .....
തായ്മാനം നശിപ്പിക്കരുത് .....
എന്നും ഒരു പൈതലായ് അമ്മയാം പ്രകൃതിയുടെ മടിത്തട്ടിൽ ഇനിയുള്ളകാലമിരിക്കാം ......

നന്ദന എൻ. കെ
10 A എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത