എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/അക്ഷരവൃക്ഷം/fകേഴുന്ന മരം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) ('<center> <poem> കേഴുന്ന മരം മരമൊന്നു നമ്മൾ മുറിച്ചിടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേഴുന്ന മരം
മരമൊന്നു നമ്മൾ മുറിച്ചിടുമ്പോൾ
തണലൊന്നു മെല്ലെ തകർന്നു പോകും
അഭയത്തിനെത്തുന്ന കിളികൾ പോകും
നിറരുചിയേകും പഴങ്ങൾ പോകും
മണമുള്ള മധുവുള്ള മലരു പോകും
കുട നീർത്തി നിൽക്കുന്ന കാഴ്ച പോകും
ഹരിതാഭയേകും തരുക്കൾ പോകെ
നരജീവിതത്തിന്റെ താങ്ങു പോകും