സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.

പ്രകൃതിയാൽ തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് യാത്രാസൗകര്യം തീരെയില്ലായി രുന്നു. കാളിയാർ ഭാഗത്തുനിന്ന് റബ്ബർത്തോട്ടത്തിലൂടെയുള്ള സ്വകാര്യപാതയും ചേലക്കടവിലെ സ്വകാര്യകടത്തുവള്ളങ്ങളുമായിരുന്നു പുറംലോകവുമായി ബന്ധപ്പെടുവാൻ ഉണ്ടായിരുന്ന മാർഗ്ഗങ്ങൾ. തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പൂർവ്വികർ വള്ളത്തിൽ സഞ്ചരിച്ചിരുന്നു.

എറണാകുളം -ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഇടുക്കി ജില്ലയിൽ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ തെന്നത്തൂർ സെൻ്റ് മേരീസ് എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ തുടങ്ങുവാനുള്ള അനുവാദം സർക്കാരിൽ നിന്ന് ലഭിക്കുന്നത് ബഹു. പോൾ തരണിയിലച്ചൻ്റെ കാലത്താണ്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും, 1955 ജൂൺമാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. തികച്ചും കാർഷിക പ്രധാനമായ മേഖലയാണിത്. കാളിയാർ എസ്റ്റേറ്റുമായി ചേർന്നു കിടക്കുന്ന പ്രദേശമാകയാൽ ജനവാസം കുറവാണ്. പി.റ്റി.എ യുടെ സഹകരണം നന്നായി ലഭിക്കുന്ന ഒരു അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലെ കുട്ടികളാണ് ഇവിടുത്തെ പഠിതാക്കളിൽ എല്ലാവരും തന്നെ.

കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിൻറെ മേൽനോട്ടം ഫാത്തിമ മാതാ പള്ളി വികാരിയുടെ നേതൃത്വത്തിലാണ്.സ്കൂളിൻറെ ആദ്യ ഹെഡ്മിസ്ട്രസ് സി. ഫ്രാൻസിസ്ക ആയിരുന്നു. എം.പി റോസ, മറിയകുട്ടി ഒ. എൽ,  അന്ന വി. എം, ഒ. സി ത്രേസ്യാക്കുട്ടി, ടി. കെ ജോസഫ്, മാർഗരറ്റ് കെ. പി, ബ്രിജിത്ത കെ. എം, എം. എം തോമസ്,  മത്തായി ടി. ഒ,  എം. എ മാത്യു,  ജോസഫ് ടി. വി, കെ. ജെ മേരി, മേരി ടി. എം, കത്രിക്കുട്ടി പി. എം ,  ത്രേസ്യാ എം. പി , ദേവസ്യാച്ചൻ പി. എം, അനിസ് സി. എം, ജൂബി ജോസഫ്,  ലൂസി ടി. ഐ തുടങ്ങിയവർ പ്രധാന അധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്. ശ്രീ. സുനിൽ പി ജോൺസാണ് നിലവിലെ ഹെഡ്മാസ്റ്റർ.