എസ്.എം.എച്ച്.എസ് മരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.എച്ച്.എസ് മരിയാപുരം
വിലാസം
മരിയാപുരം

മരിയാപുരം പി.ഒ,
ഇടുക്കി
,
685602
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04862235321
ഇമെയിൽsmhsmariyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്30055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ കുര്യൻ കെ.ജെ
അവസാനം തിരുത്തിയത്
07-09-201830055


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയൻസ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കുട്ടികൾക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ക്ലാസ് റൂമും നമ്മുടെ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്
  • LCD ക്ലാസ്സ് മുറികൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കൗൺസലിങ്
  • എൻ.എസ്.എസ്

ക്ലബുകൾ

  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • ക്യാറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • എൻ.എസ്.എസ്
  • ഹായ് കുട്ടിക്കൂട്ടം

മാനേജ്മെന്റ്

ഇടുക്കി കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 65 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവും റെവ. ഡോ. ജോൺ നെല്ലിക്കുന്നേൽ കോർപ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റെവ.ഫാ. വിൽസൻ മണിയാട്ട് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി.കെ.ജെ കുര്യൻ സേവനം ചെയ്യുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1968 - 68 Sr. ANNAKUTTY MANI
1968 - 69 PAILY P.C
1969-70 PETER P.S.
1970- Sr. VERONICKA P.L.
1976 - 79 GRACY K.M.
1979 - 82 EMMANUEL O.M
1982 - 83 K.P. PAULOSE
1983 - 85 JOSEPH ABRAHAM
1985-86 O.V MANI
1986 - 88 THOMAS P.M
1988 - 90 JOSEPH K.L
1990 - 93 N.M JOSEPH
1993 - 94 N.M ABRAHAM .
1994- 96 C.G. ABRAHAM
1996 - 96 JOHN K.T
1996 - 97 THOMAS P.O
1997- 1998 PAUL K.C
1998- 2000 LUKOSE K.M
2000-02 K.J.JAMES
2002- 04 GEORGE O.C
2004- 05 KURIAKOSE P.G
2005-06 LILLYKUTTY.V.M
2006- 07 MOHAN J
2007- 08 AUGUSTHY K.T
2008- 10 SHAJAN JOSEPH
2010- 15 JOSSY TOM
2015- 17 ELSY P.V
2017- KURIAN K.J

|-== മുൻ സാരഥികൾ ==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി വെരി. റവ.ഡോ.ജോൺ നെല്ലിക്കുന്നേൽ, ഈ സ്കൂളിലെ അദ്ധ്യാപകരായ ശ്രീ ജിജോ അഗസ്റ്റ്യൻ,മേഴ്സി എം,എസ്, എൻറേണി ജെ കുളത്തിനാൽ, ഡോണാ ജോസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.

മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി കുട്ടികളുടെ ക്ലാസ് ഫോട്ടോകൾ

sslc
sslc

വഴികാട്ടി

{{#multimaps: 9.857420, 76.987351 | width=800px | zoom=16 }}

| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി. അകലം

|} |}